കുവൈത്ത് സിറ്റി: കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ പ്രദേശം കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഭാരവാഹികൾ സന്ദർശനം നടത്തി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രതിനിധികളുടെ കൂടെയാണ് സഥലത്തെത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ഒരാൾ മരണപ്പെടുകയും 15 ഓളം വീടുകൾ പൂർണമായും 80 ഓളം വീടുകൾ ഭാഗികമായും നശിച്ചിട്ടുമുണ്ട്.
ഇവിടത്തെ നിസ്സഹായരായ ജനങ്ങൾക്ക് പുനരധിവാസം അനിവാര്യമാണ്. അധികാരികളും സുമനസ്സുകളും സന്നദ്ധ സംഘടനകളും വിലങ്ങാട് ദുരന്തത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. കേരള ഇസ്ലാഹി സെന്റർ ഭാരവാഹികളായ സക്കീർ കൊയിലാണ്ടി, അസ്ഹർ അത്തേരി, ഹാഫിസ് മുഹമ്മദ് അസ്ലം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.