കുവൈത്ത് സിറ്റി: വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്തിൽ നിന്ന് കോഴിക്കോടെത്തിയവരെ കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ്, യു.ഡി.എഫ് പ്രവർത്തകർ സ്വീകരിച്ചു. കെ.എം.സി.സി. കണ്ണൂർ ജില്ല കമ്മറ്റി കുവൈത്ത് പ്രൈവറ്റ് നഴ്സ് കൂട്ടായ്മയുടെ സഹകരണത്തിലാണ് വോട്ട് വിമാനം ഏർപ്പെടുത്തിയത്. കണ്ണൂർ ജില്ല പ്രസിഡന്റ് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി നേതാക്കളും പ്രവർത്തകരും വിമാനത്തിലുണ്ടായിരുന്നു. കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയയപ്പിൽ സംസ്ഥാന ഭാരവാഹികളായ ഷാഫി കൊല്ലം, ടി.ടി. ഷംസു, ശഹീദ് പാടില്ലത്ത്, മുസ്തഫ സി.കെ, അസീസ് നരക്കോട്ട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.