കുവൈത്ത് സിറ്റി: കോവിഡാനന്തര കാലത്തിന് തയാറെടുക്കണമെന്ന് കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. െഎക്യരാഷ്ട്ര ജനറൽ അസംബ്ലി സെക്കൻഡ് കമ്മിറ്റിയുടെ 75ാമത് സെഷനിൽ നടന്ന ചർച്ചയിൽ കുവൈത്തിെൻറ ഫസ്റ്റ് സെക്രട്ടറി അബ്ദുല്ല അൽ ശർറാഹ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് എല്ലാ തലത്തിലുമുള്ള പരിശ്രമം ഉണ്ടാവണം.
2020 നിർണായക വർഷമാണ്. 2030ൽ സാധ്യമാക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പല പ്രതിസന്ധികളെയും ഇൗ വർഷം അതിജീവിക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധ വാക്സിൻ കണ്ടെത്താൻ എല്ലാ സ്ഥാപനങ്ങളോടും സർക്കാറുകളോടും കമ്പനികളോടും സഹകരിക്കണം.
വൈറസ് പ്രതിസന്ധി മൂലമുള്ള സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ആഘാതത്തെ അഭിമുഖീകരിക്കാൻ ആഗോള തലത്തിൽ ഏകോപനം വേണം. കോവിഡിനെ പ്രതിരോധിക്കാൻ കുവൈത്ത് ആഭ്യന്തരമായും ആഗോളതലത്തിലും പരിശ്രമം നടത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പകർച്ച വ്യാധികൾക്കെതിരെ പോരാടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കാൻ കുവൈത്ത് 290 ദശലക്ഷം ഡോളർ നൽകിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.