കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഇടി മിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാഹനം ഓടിക്കരുതെന്നും അധികൃതര്‍ നിർദേശിച്ചു. അടിയന്തര ഘട്ടങ്ങളിൽ 112ൽ വിളിക്കാം. വ്യാഴാഴ്ച രാജ്യത്തെ പലഭാഗങ്ങളിലും മഴയും കാറ്റും അനുഭവപ്പെട്ടു. ഇടക്കിടെ എത്തിയ കാറ്റിൽ പൊടി ഉയർന്നത് പ്രയാസം തീർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.