കുവൈത്ത് സിറ്റി: രാജ്യത്ത് വരുംദിവസങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി. രാജ്യം വേനല്‍ കാലത്തേക്ക് കടക്കുന്നതിന്റെ സൂചനയാണ് പൊടിക്കാറ്റ്. ഇതിനൊപ്പം ചാറ്റല്‍മഴക്കു സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച മുതല്‍ രാജ്യം കാലാവസ്ഥ മാറ്റത്തിന്റെ പ്രത്യേക ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊടിപടലം ഉയര്‍ത്തിവിടുന്ന ശക്തമായ തെക്കുകിഴക്കന്‍ കാറ്റാണ് കാലാവസ്ഥ മാറ്റത്തിന്റെ പ്രധാന അടയാളം. തിങ്കൾ മുതൽ ബുധനാഴ്ച വരെ ഇടക്കിടെ മഴയും പൊടിക്കാറ്റും ഉണ്ടാകും. ചില നേരങ്ങളില്‍ മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ് അടിക്കുക.
ബുധനാഴ്ചയോടെ ശൈത്യകാലം അവസാനിക്കുമെന്നും വസന്തകാലം ആരംഭിക്കുമെന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടൊപ്പം അന്തരീക്ഷ ഊഷ്മാവ് ഉയർന്ന് ചൂട് കൂടും. വരുംദിവസങ്ങളില്‍ അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാജ്യത്ത് പകൽസമയത്ത് സാമാന്യ ചൂട് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.