കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച ബയാൻ പാലസിൽ വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, പുതുതായി നിയമിച്ച നയതന്ത്ര, കോൺസുലേറ്റ് ദൗത്യങ്ങളുടെ തലന്മാരെയും സ്വീകരിച്ചു. കിരീടാവകാശിക്ക് മുമ്പാകെ പുതുതായി നിയമിതരായവർ സത്യപ്രതിജ്ഞ ചെയ്തു.
അറബ് ലീഗിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി തലാൽ അൽ മുതൈരി, വെനിസ്വേലയിലെ അംബാസഡർ ഫദേൽ അൽ ഹസ്സൻ, ഭൂട്ടാനിലെ അംബാസഡർ അദേൽ അൽ ജാസാം, ചിലിയിലെ അംബാസഡർ സിയാദ് അൽ അൻബെയ്, ബ്ര സീൽ അംബാസഡർ തലാൽ അൽ മൻസൂർ, ദക്ഷിണാഫ്രിക്കയിലെ അംബാസഡർ സേലം അൽ ഷിബ്ലി, സിംഗപ്പൂരിലെ അംബാസഡർ അഹ്മദ് അൽ ഷുറൈം എന്നിവരാണ് പുതുതായി ചുമതലയേറ്റത്. ഇറ്റലിയിലെ കുവൈത്ത് കോൺസൽ ജനറൽ ശൈഖ് ജാബിർ ദുവായിജ് ഖലീഫ അസ്സബാഹ്, ചൈനയിലേക്കുള്ള കോൺസൽ ജനറൽ അനസ് മറാഫി, വിയറ്റ്നാം കുവൈത്ത് കോൺസൽ ജനറൽ തലാൽ അൽ ഹസ്സ എന്നിവരും നിയമിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.