കുവൈത്ത് സിറ്റി: ലോകകപ്പ് ഫൂട്ബാളിനെ സ്വാഗതം ചെയ്തു പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂനിറ്റ് സംഘടിപ്പിച്ച വെൽഫെയർ കപ്പ് സോക്കർ ഫെസ്റ്റിൽ ടീം സാൽമിയ ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടീം അബൂഹലീഫയെ പരാജയപ്പെടുത്തിയാണ് സാൽമിയ പ്രഥമ വെൽഫെയർ കപ്പ് ചാമ്പ്യന്മാരായത്. ഫൈനലിൽ ദിൽഷാദ്, നിയാസ് എന്നിവർ ടീം സാൽമീയക്ക് വേണ്ടി ഗോൾ നേടി. അബൂഹലീഫക്കു വേണ്ടി തസ്നീം മറുപടി ഗോളടിച്ചു.
ഗ്രീൻ പെപ്പർ റെസ്റ്റോറന്റ് സ്പോൺസർ ചെയ്ത ടോപ് സ്കോറർ പുരസ്കാരത്തിന് അബൂഹലീഫയുടെ തസ്നീം അർഹനായി. സാൽമിയയുടെ ദിൽഷാദ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം കരസ്ഥമാക്കി.
ഫഹാഹീൽ ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സാൽമിയ, അബൂഹലീഫ, ഫർവാനിയ്യ, ഫഹാഹീൽ, മംഗഫ് എന്നീ ടീമുകൾ പങ്കെടുത്തു. യൂനിറ്റ് പ്രസിഡന്റ് ഷംസുദ്ധീൻ പാലാഴി, കൺവീനർ പി.കെ. മുനീർ, കേന്ദ്ര ജനറൽ സെക്രട്ടറി റഫീഖ് ബാബു പൊൻമുണ്ടം, സമീർ മുഹമ്മദ്, ഫവാസ്, അൻവർ, സാബിഖ് യുസുഫ്, ഐ.കെ ഗഫൂർ എന്നിവർ നേതൃത്വം നൽകി.
തക്കാര ഗ്രൂപ് ഡയറക്റ്റർ മുഹമ്മദ് ഷിബിൽ റഷീദ്, യുവർ കാർഗോ മാനേജർ വിനോദ് പെരേര, പ്രവാസി വെൽഫെയർ കുവൈത്ത് നേതാക്കളായ ഖലീലുറഹ്മാൻ, ലായിക്ക് അഹമ്മദ്, അൻവർ ഷാജി, ജോയ് ഫ്രാൻസിസ്, രാജേഷ് മാത്യു, സനൂജ് സുബൈർ, അഫ്താബ്, നൗഫൽ എം.എം എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിജയികൾക്കുള്ള ട്രോഫി കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരിയും റണ്ണേഴ്സ് അപ്പ് ട്രോഫി വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞും വിതരണം ചെയ്തു. മുഹമ്മദ് സമീർ തിരൂർ മൽസരങ്ങൾ നിയന്ത്രിച്ചു. അദ്നാൻ, ഹാരിസ് കെ.എം, മുഹമ്മദ് ഹാരിസ് എന്നിവർ അസിസ്റ്റ് ചെയ്തു. അബ്ദുൽ നാസർ, ഷിബിൻ അഹമ്മദ് എന്നിവർ ഡോകുമെന്റേഷന്‍ നിർവ്വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.