കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ വനിത ഫുട്സാൽ ചാമ്പ്യൻഷിപ്പിന്റെ ലൂസേഴ്സ് ഫൈനലിൽ കുവൈത്തിന് തോൽവി. ബഹ്റൈനാണ് ഏകപക്ഷീയമായ രണ്ട് ഗോളിന് കുവൈത്തിനെ കീഴടക്കിയത്. സ്കോർ സൂചിപ്പിക്കുന്നതുപോലെ ബഹ്റൈന്‍ മത്സരത്തിൽ വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. തുടക്കംമുതൽ ആക്രമിച്ചുകളിച്ച അവർ ഏതുസമയവും ഗോൾ നേടുമെന്ന് തോന്നിച്ചു.
26ാം മിനിറ്റിൽ മിനാർ അൽഇബ്റാഹിം ആദ്യ ഗോൾ നേടി. ഞെട്ടൽ മാറുംമുമ്പ് രണ്ടാമത്തെ ഗോളും നേടി ബഹ്റൈൻ മത്സരത്തിൽ പിടിമുറുക്കി. 30ാം മിനിറ്റിൽ അനൂദ് അൽഖലീഫ ആണ് രണ്ടാമത്തെ ഗോൾ നേടിയത്. തിരിച്ചടിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ബഹ്റൈന്‍ കഴിഞ്ഞു. സെമിയിൽ കുവൈത്ത് ഇറാഖിനോടും ബഹ്റൈൻ സൗദിയോടുമാണ് കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.