ശൈത്യകാല രോഗങ്ങൾ: പ്രതിരോധ കുത്തിവെപ്പ്​ കാമ്പയിൻ അടുത്ത മാസം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ശൈ​ത്യ​കാ​ല​ത്തു​ണ്ടാ​കാ​നി​ട​യു​ള്ള ശ്വാ​സ​കോ​ശ സം​ബ​ന്ധ​യാ​യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കും. കാ​മ്പ​യി​നാ​യി ഇ​ൻ​ഫ്ലു​വ​ൻ​സ, ന്യൂ​മോ​കോ​ക്ക​ൽ വാ​ക്​​സി​നു​ക​ൾ​ക്ക്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഒാ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്​​ച​ക്ക​കം വാ​ക്​​സി​ൻ എ​ത്തു​മെ​ന്നാ​ണ്​ വി​വ​രം. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഡോ​സ്​ വാ​ക്​​സി​ൻ എ​ത്തി​ക്കും. രാ​ജ്യ​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള രോ​ഗി​ക​ൾ​ക്കും പ്രാ​യ​മേ​റി​യ​വ​ർ​ക്കും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ ആ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. കാ​മ്പ​യി​ൻ ഡി​സം​ബ​ർ അ​വ​സാ​നം വ​രെ തു​ട​രും.

ഒ​ക്​​ടോ​ബ​ർ തു​ട​ക്കം​മു​ത​ൽ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ്​ നീ​ക്കം. ശൈ​ത്യ​കാ​ല​രോ​ഗ​ങ്ങ​ൾ ചെ​റു​ക്കു​ക​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ക​യു​മാ​ണ് കാ​മ്പ​യി​ൻ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​ന സ​മ്പ​ർ​ക്ക​വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ബു​തൈ​ന അ​ൽ മു​ദ​ഫ്‌ അ​റി​യി​ച്ചു. ശ​രീ​ര​ത്തി​െൻറ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും മ​ഴ​ക്കാ​ല​ത്ത്​ ക​ണ്ടു​വ​രു​ന്ന ശ്വാ​സ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ബാ​ക്​​ടീ​രി​യ​ൽ ന്യു​മോ​ണി​യ, ചി​ക്ക​ൻ പോ​ക്സ്, ഡി​ഫ്തീ​രി​യ, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗാ​വ​സ്ഥ​ക​ളെ ചെ​റു​ക്കാ​നും വാ​ക്സി​നേ​ഷ​ൻ വ​ഴി സാ​ധി​ക്കും.

പൊ​തു​ജ​നം ഇ​തി​െൻറ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ്​ കാ​മ്പ​യി​ൻ ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ത്. ത​ണു​പ്പു​കാ​ല വാ​ക്​​സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​തി​ന്​ ശേ​ഷം പ​നി കേ​സു​ക​ളി​ൽ കു​റ​വു​ണ്ടെ​ന്നും 2015ൽ ​കാ​മ്പ​യി​ൻ തു​ട​ങ്ങു​ന്ന കാ​ല​ത്ത്​ 1.3 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന മ​ര​ണ​നി​ര​ക്ക്​ 0.4 ശ​ത​മാ​നം ആ​യി കു​റ​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Winter Diseases: Immunization Campaign Next Month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.