ലോ​ക​ക​പ്പ് ഫാ​ൻ​സ്‌ സോ​ക്ക​ർ ഫെ​സ്റ്റി​ൽ ജേ​താ​ക്ക​ളാ​യ നെ​ത​ർ​ല​ൻ​ഡ് ടീം 

ലോകകപ്പ് ഫാൻസ്‌ സോക്കർ ഫെസ്റ്റ്: നെതർലൻഡ് ജേതാക്കൾ

കുവൈത്ത് സിറ്റി: കേരള എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ കുവൈത്തും അൽ അൻസാരി എക്സ്ചേഞ്ചും മെട്രോ മെഡിക്കൽ കെയറും സഹകരിച്ച് നടത്തിയ ലോകകപ്പ് ഫാൻസ്‌ സോക്കർ ഫെസ്റ്റിൽ നെതർലൻഡ് ജേതാക്കളായി.

ഫൈനലിൽ ഫ്രാൻസിനെ ടൈബേക്കറിൽ പരാജയപ്പെടുത്തിയാണ് നെതർലൻഡ് കിരീടം ചൂടിയത്. ഫഹാഹീൽ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്. ടൂർണമെന്റിൽ രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകൾ മാറ്റുരച്ചു.

അർജന്റീന, ബ്രസീൽ ടീമുകൾ സെമിഫൈനലിൽ പുറത്തായി. ബെൽജിയം, ഇംഗ്ലണ്ട് ടീമുകൾ മികച്ച മത്സരം കാഴ്ചവെച്ചു. ഗ്രൂപ് ബിയിൽ ഗ്രൂപ് ജേതാക്കളായി ഫ്രാൻസും രണ്ടാം സ്ഥാനക്കാരായി സെനഗാളും സെമിഫൈനലിൽ എത്തിയപ്പോൾ ഗ്രൂപ് ബിയിൽ ഗ്രൂപ് ചാമ്പ്യന്മാരായി നെതർലൻഡും രണ്ടാം സ്ഥാനക്കാരായി ജർമനിയുമാണ് സെമിയിൽ ഇടംനേടിയത്.

ജർമനിയെ പരാജയപ്പെടുത്തി ഫ്രാൻസും സെനഗാളിനെ പരാജപ്പെടുത്തി നെതർലൻഡും ഫൈനലിൽ എത്തുകയായിരുന്നു.

ഗോൾഡൻ ഗ്ലൗ -അമീസ് (നെതർലൻഡ്), ടോപ് സ്‌കോറർ -അബ്ദുൽ റഹ്‌മാൻ (ബെൽജിയം), ഗോൾഡൻ ബാൾ -സിധു (ഫ്രാൻസ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അൽ അൻസാരി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ശ്രീജിത്ത്, മെട്രോ മെഡിക്കൽ കെയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ, ജോയ് ആലുക്കാസ് അസിസ്റ്റന്റ് മാനേജർ അബ്ദുൽ അസീസ്, കെഫാക് പ്രസിഡന്റ് ബിജു ജോണി, സെക്രട്ടറി വി.എസ്. നജീബ്, കെഫാക് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ മൻസൂർ അലി, ജിജോ, ബിജു, റോബർട്ട് ബെർണാഡ്, ഫൈസൽ ഇബ്രാഹിം, അബ്ബാസ്, ജസ്‌വിൻ, ഷാജഹാൻ, സുമേഷ്, നാസർ, സഹീർ, ഹനീഫ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - World Cup Fans Soccer Fest: Netherlands Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.