കുവൈത്ത് സിറ്റി: ട്വൻറി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ കുവൈത്ത് വ്യാഴാഴ്ച മാലദ്വീപിനെ നേരിടും. കഴിഞ്ഞ ദിവസം സൗദിയോേടറ്റ അപ്രതീക്ഷിത പരാജയത്തിെൻറ ആഘാതം തീർക്കാൻ ഒരുങ്ങിയാണ് കുവൈത്ത് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ കുവൈത്ത് ബഹ്റൈനെ കീഴടക്കിയിരുന്നു. കരുത്തരായ ഖത്തറിനെതിരെയാണ് കുവൈത്തിന് അവസാന മത്സരത്തിൽ കളിക്കാനുള്ളത്.
സൗദിക്കെതിരെ കുവൈത്ത് എട്ടു വിക്കറ്റിന് 146 റൺസ് എടുത്തപ്പോൾ ആറു പന്ത് ശേഷിക്കെ 149 റൺസ് അടിച്ചെടുത്ത് പച്ചപ്പട വിജയം കൈക്കലാക്കി. ക്യാപ്റ്റൻ മുഹമ്മദ് അസ്ലം 41 പന്തിൽ 55 റൺസും 38 റൺസിന് മൂന്ന് വിക്കറ്റും നേടി കുവൈത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ, ഒാപണർമാരായ സാജിദ് ചീമയും ഫൈസൽ ഖാനും 7.3 ഒാവറിൽ 92 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി സൗദി വിജയത്തിന് അടിത്തറ പാകി. പിന്നീട് അദ്നാൻ ഇദ്രീസും മുഹമ്മദ് അസ്ലമും വിക്കറ്റുകൾ നേടി കുവൈത്തിന് പ്രതീക്ഷ നൽകി.
മൂന്ന് ഒാവർ ബാക്കിയുള്ളപ്പോൾ സൗദി അഞ്ചിന് 136 റൺസ് എന്ന നിലയിലായിരുന്നു. 19ാം ഒാവറിൽ രണ്ടു വിക്കറ്റുകൾകൂടി നഷ്ടമായതോടെ മത്സരം മുറുകി. എന്നാൽ, അബ്ദുൽ വാഹിദ് തുടരെ രണ്ടു കൂറ്റൻ സിക്സറിലൂടെ സൗദിയെ വിജയത്തിലെത്തിച്ചു. കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിൽ രണ്ടു മലയാളികൾ. തിരുവനന്തപുരം കഴക്കൂട്ടം തുമ്പ സ്വദേശി എഡിസൻ സിൽവ, കൊല്ലം സ്വദേശി ഷിറാസ് ഖാൻ എന്നിവരാണ് കുവൈത്ത് ടീമിലെ മലയാളികൾ. ടീമിൽ അഞ്ച് ഇന്ത്യക്കാരുണ്ട്.
മൂന്ന് ശ്രീലങ്കക്കാർ, ഒരു അഫ്ഗാനിസ്താൻ പൗരൻ, നാല് പാകിസ്താൻ പൗരന്മാർ, ഒരു ബംഗ്ലാദേശി എന്നിവരാണ് മറ്റുള്ളവർ. ഒക്ടോബർ 19 മുതൽ 30 വരെ ഖത്തറിൽ നടക്കുന്ന യോഗ്യത മത്സരത്തിൽ ബഹ്റൈൻ, സൗദി, മാലദ്വീപ്, ഖത്തർ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലാണ് കുവൈത്ത് ഉള്ളത്. െഎ.സി.സി റാങ്കിങ്ങിൽ കുവൈത്ത് (27), ബഹ്റൈൻ (43), സൗദി (28), മാലദ്വീപ് (74), ഖത്തർ (21) എന്നീ സ്ഥാനങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.