കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മത്സരങ്ങൾ തുടരുന്നതിനിടെ കുവൈത്ത് ഫുട്ബാൾ ടീം പരിശീലകൻ ആൻഡ്രസ് കാരസ്കോവിനെ പുറത്താക്കി. കുവൈത്ത് പൗരൻ താമിർ ഇനാദിന് താൽക്കാലിക ചുമതല നൽകി. ലോകകപ്പ് യോഗ്യത മത്സരത്തിൽ പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ കഴിയാത്തതാണ് സ്പാനിഷ് പരിശീലകന് പുറത്തേക്ക് വഴിയൊരുക്കിയത്.
ലോകകപ്പ് യോഗ്യത നേടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ജോർഡനെതിരെ കഴിഞ്ഞ ദിവസം ഗോൾരഹിത സമനില വഴങ്ങേണ്ടിവന്നു. ടീമിെൻറ മോശം പ്രകടനത്തിൽ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ കളിപ്രേമികളോട് ഖേദം പ്രകടിപ്പിച്ചു.
ഏഴു കളിയിൽ 11 പോയൻറുമായി കുവൈത്ത് ബി ഗ്രൂപ്പിൽ മൂന്നാമതാണ്. 21 പോയൻറുള്ള ആസ്ട്രേലിയ ഒന്നാമതും 14 പോയൻറുള്ള ജോർഡൻ രണ്ടാമതുമാണ്.
എട്ടു കളിയിൽ ഒമ്പത് പോയൻറുള്ള നേപ്പാളും ഏഴു കളിയിൽ പോയെൻറാന്നുമില്ലാത്ത ചൈനീസ് തായ്പേയിയും മാത്രമാണ് കുവൈത്തിന് പിന്നിലുള്ളത്.
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത ബി ഗ്രൂപ് മത്സരത്തിൽ കുവൈത്ത് ചൊവ്വാഴ്ച ചൈനീസ് തായ്പേയിയെ നേരിടും. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങളാണ് ചൊവ്വാഴ്ച നടക്കുന്നത്. ബി ഗ്രൂപ്പിൽ രണ്ടാമതുള്ള ജോർഡൻ അവസാന മത്സരത്തിൽ കരുത്തരായ ആസ്ട്രേലിയക്കെതിരെയാണ് കളിക്കാനിറങ്ങുന്നത്. നേപ്പാൾ ഗ്രൂപ്പിലെ മത്സരങ്ങൾ പൂർത്തിയാക്കി.
രണ്ടു കളിയും കുവൈത്തിൽതന്നെയാണ് നടക്കുക. ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ നടന്നിരുന്ന മത്സരം കോവിഡ് പശ്ചാത്തലത്തിൽ ടീമുകളുടെ യാത്ര കുറക്കാനായി ഒറ്റ കേന്ദ്രത്തിൽ നടത്താൻ തീരുമാനിച്ചു. ആസ്ട്രേലിയ, ജോർഡൻ, നേപ്പാൾ, ചൈനീസ് തായ്പേയ് എന്നീ ടീമുകൾ കുവൈത്തിലെത്തുകയായിരുന്നു.
ഏഴു മത്സരത്തിൽ ഒരു കളിയും ജയിക്കാതെ പൂജ്യം പോയൻറുമായി നിലകൊള്ളുന്ന ചൈനീസ് തായ്പേയിക്കെതിരെ കുവൈത്ത് അനായാസം ജയിക്കുമെന്നാണ് കരുതുന്നത്. ജോർഡന് 14 പോയൻറും കുവൈത്തിന് 11 പോയൻറുമാണുള്ളത്. ഗോൾ ശരാശരിയിൽ ഇരു ടീമുകളും തുല്യമാണ്.
ജോർഡൻ ആസ്ട്രേലിയയോട് കീഴടങ്ങുകയും കുവൈത്ത് ജയിക്കുകയും ചെയ്താൽ പോയൻറ് നില തുല്യമാകും. ഗോൾ ശരാശരിയിൽ കുവൈത്ത് ജോർഡനെ മറികടന്ന് രണ്ടാംസ്ഥാനത്ത് എത്തും. ആസ്ട്രേലിയ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.
മികച്ച രണ്ടാം സ്ഥാനക്കാർ എന്നനിലയിൽ പ്ലേ ഒാഫിലൂടെ കയറിക്കൂടാനുള്ള വിദൂര സാധ്യതയാണ് കുവൈത്തിനു മുന്നിലുള്ളത്. ചൊവ്വാഴ്ച ആക്രമിച്ചു കളിച്ച് വലിയ മാർജിനിൽ ജയിക്കാനാകും കുവൈത്തിെൻറ ശ്രമം. താരതമ്യേന ഉയരം കുറഞ്ഞ എതിരാളികൾക്കുമേൽ ഹൈബോളിലൂടെ ആധിപത്യം നേടാൻ നീലപ്പട ശ്രമിക്കും.
കഴിഞ്ഞ കളിയിൽ ജയിക്കാതിരുന്നത് കുവൈത്തിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായി. നിരാശരായ ആരാധകരെ ആശ്വസിപ്പിക്കാൻ കുവൈത്തിന് അവസാന കളിയിൽ മികച്ച വിജയം നേടിയേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.