മസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിെൻറ ആഭിമുഖ് യത്തിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു. സെൻറ്.തോമസ് ദേവലയത്തിൽ നടന്ന ചടങ്ങിൽ ഇടവകാംഗമായ സബീഷ് വർഗീസീനും കുടുംബത്തിനും വൃക്ഷത്തൈ നൽകിയാണ് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചത്. ഇടവക വികാരി ഫാ. പി.ഒ. മത്തായിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ‘വായു മലിനീകരണത്തെ ചെറുക്കുക’ എന്ന വിഷയത്തിൽ ഫാ. അലിൻ ജോസഫ് അലക്സ് സന്ദേശം നൽകി. അസോ. വികാരി ഫാ. ബിജോയ് വർഗീസ്, ഇടവക സെക്രട്ടറി പ്രദീപ് വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ബോബൻ മാത്യു തോമസ് എന്നിവർ സംസാരിച്ചു. ഇടവക ട്രസ്റ്റി ജോൺ തോമസ്, കോ ട്രസ്റ്റി സാബു ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചനാ മത്സരം നടത്തി. സാഹിത്യകാരൻ ശ്രീകുമാർ വെണ്മണി വിധികർത്താവായിരുന്നു. ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. പരിപാടികൾക്ക് യുവജന പ്രസ്ഥാനം ഭാരവാഹികളായ ബിജു മാത്യു, ആകാശ് മാത്യു വർഗീസ്, ലിജോ ജോസഫ്, കൺവീനേഴ്സ് ബിപിൻ ബാബു വർഗീസ്, ജസ്റ്റിൻ സാമുവേൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.