കുവൈത്ത് സിറ്റി: യമനിൽ കുടിവെള്ള പ്രശ്നം നേരിടുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത് സന്നദ്ധ സംഘടനയായ ‘തൻമിയ’. തീരദേശ ജില്ലയായ മോഖയിലെ 1,500 കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഒമ്പതാം വർഷവും തുടരുന്ന ‘കുവൈത്ത് നിങ്ങളുടെ അരികിൽ’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി പൂർത്തീകരിച്ചത്. കിണറ്റിൽനിന്ന് വീടുകളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും പൈപ്പുവഴി വെള്ളം എത്തിക്കും.യമനിലെ വികസന പദ്ധതികളെ പിന്തുണക്കുന്നതിൽ കുവൈത്ത് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ മോഖ അബ്ദുല്ല അൽ സറാജി ഡിസ്ട്രിക്ട് ലോക്കൽ കൗൺസിൽ ആസൂത്രണ സമിതി ചെയർമാൻ പ്രശംസിച്ചു. ഈ പദ്ധതി ജനങ്ങൾക്ക് ശുദ്ധജലം നൽകുന്നതും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി. യമനിയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി കുവൈത്ത് ഭരണകൂടം നടപ്പാക്കിയ ഡസൻ കണക്കിന് വികസന പദ്ധതികളുടെ തുടർച്ചയാണ് ഇതെന്ന് പദ്ധതി നടപ്പാക്കുന്ന ഫൗണ്ടേഷനായ അൽത്വസുൽ ഫോർ ഹ്യൂമൻ െഡവലപ്മെന്റ് പ്രസിഡന്റ് റെയ്ദ് ഇബ്രാഹിം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.