സ്വർണത്തിൽ നിക്ഷേപിക്കാം : 'ബി ഗോള്‍ഡ് സ്മാര്‍ട്ട്' കാമ്പയിനുമായി മലബാര്‍ ഗോള്‍ഡ്

ദുബൈ: സ്വർണവില വ്യതിയാനം ബാധിക്കാതെ 10 ശതമാനം മുന്‍കൂറായി നല്‍കി സ്വർണത്തില്‍ നിക്ഷേപമിറക്കാനുള്ള അവസരം മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ്​ ഒരുക്കുന്നു. ഫെസ്​റ്റിവല്‍ സീസണ്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ആഭരണങ്ങള്‍ക്ക് 10 ശതമാനം തുക മുൻകൂർ നല്‍കി 2021 മേയ് 14 വരെ സ്വർണനിരക്ക് ​േബ്ലാക്ക് ചെയ്യാനും അതിലൂടെ ഈ കാലയളവില്‍ സ്വർണവില വർധിക്കുന്നതില്‍നിന്ന് സ്വയം പരിരക്ഷ നേടാനും അവസരമൊരുക്കുന്നു. വാങ്ങുന്ന സമയത്ത് സ്വർണവില നിരക്ക് വർധിക്കുകയാണെങ്കിലും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വർണാഭരണം സ്വന്തമാക്കാം.

അതേസമയം വാങ്ങുന്ന സമയത്ത് ബുക്ക് ചെയ്ത നിരക്കിനെക്കാള്‍ സ്വർണവില കുറഞ്ഞാല്‍ കുറഞ്ഞ നിരക്കി​െൻറ ആനുകൂല്യം ലഭിക്കുകയും ചെയ്യും. 10,000 യു.എ.ഇ ദിര്‍ഹം, 10,000 ഖത്തര്‍ റിയാല്‍, 10,000 സൗദി റിയാല്‍, 1,000 ബഹ്‌റൈന്‍ ദിനാര്‍, 1,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താവിന് അഡ്വാന്‍സ് ബുക്കിങ്​ ഓഫര്‍ ലഭിക്കാന്‍ 1000 യു.എ.ഇ ദിര്‍ഹം, 1,000 ഖത്തര്‍ റിയാല്‍, 1,000 സൗദി റിയാല്‍, 100 ബഹ്‌റൈന്‍ ദിനാര്‍, 100 കുവൈത്ത് ദിനാര്‍ മുന്‍കൂറായി നല്‍കിയാൽ മതിയാവും.

സ്വർണം വാങ്ങുന്ന സമയത്താണ്​ ബാക്കി തുക നൽകേണ്ടത്​. മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സി​െൻറ ഒമാന്‍ ഒഴികെ എല്ലാ ജി.സി.സി ഔട്ട്‌ലെറ്റുകളിലും ഫാര്‍ ഈസ്​റ്റ്, യു.എസ്.എ ഔട്ട്‌ലെറ്റുകളിലും മേയ് 14 വരെ ലഭ്യമായിരിക്കും. ഉപഭോക്താക്കൾക്ക്​ ഏറെ ഉപകാരപ്രദമായ ഓഫറാണിതെന്നും സ്വർണനിരക്കി​െൻറ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതിരിക്കാനാണ് 'ബി ഗോള്‍ഡ് സ്മാര്‍ട്ട്' കാമ്പയിന്‍ രൂപകൽപന ചെയ്തിരിക്കുന്നതെന്നും ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.