യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് നീ​ന്ത​ല്‍ മ​ത്സ​രജേ​താ​ക്ക​ളും സം​ഘാ​ട​ക​രും

യൂത്ത് ഇന്ത്യ കുവൈത്ത് നീന്തല്‍ മത്സരം: ഫഹാഹീൽ ചാമ്പ്യൻമാർ

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്തം. ജം​ഇ​യ്യ​ത്തു​ല്‍ ഇ​സ്‍ലാ​ഹ് റൗ​ദ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി​പേ​ർ പ​​ങ്കെ​ടു​ത്തു. ഷം​സീ​ർ, ജം​ഷീ​ർ, ജ​വാ​ദ്, ഷു​ഹൈ​ബ് എ​ന്നി​വ​ർ ക്യാ​പ്റ്റ​ന്മാ​രാ​യി ഫ​ര്‍വാ​നി​യ, ഫ​ഹാ​ഹീ​ല്‍, അ​ബ്ബാ​സി​യ, സാ​ല്‍മി​യ എ​ന്നി​ങ്ങ​നെ നാ​ല് സോ​ണു​ക​ളാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

യൂ​ത്ത്, വെ​റ്റ​റ​ന്‍സ് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 25 മീ​റ്റ​ര്‍ ഫ്രീ ​സ്‌​റ്റൈ​ല്‍, റി​ലേ, വാ​ട്ട​ര്‍ പോ​ളോ എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രം ന​ട​ന്നു. കൂ​ടു​ത​ല്‍ പോ​യ​ന്റു​ക​ള്‍ നേ​ടി ഫ​ഹാ​ഹീ​ൽ ചാ​മ്പ്യ​ൻ സ്ഥാ​ന​വും, ഫ​ര്‍വാ​നി​യ ര​ണ്ടാ​മ​തു​മെ​ത്തി. കെ.​ഐ.​ജി കൂ​ടി​യാ​ലോ​ച​ന സ​മി​തി​യം​ഗം റ​സാ​ഖ് ന​ദ്‌​വി, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍ ജാ​സിം, ക​ൺ​വീ​ന​ർ യാ​സി​ർ എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി​യും മെ​ഡ​ലു​ക​ളും കൈ​മാ​റി.

ഹ​ഷീ​ബ്, ജ​വാ​ദ്, അ​ഷ്ഫാ​ഖ്, മു​ക്സി​ത്, അ​കീ​ൽ, സ​ൽ​മാ​ൻ,സി​റാ​ജ്, ജു​മാ​ൻ, റ​മീ​സ്, ബാ​സി​ൽ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി. മ​ത്സ​ത്തി​ല്‍ 150ൽ ​പ​രം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Youth India Kuwait Swimming Competition: Fahaheel Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.