കുവൈത്ത് സിറ്റി: സയണിസത്തിനെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തിൽ രാജ്യത്തിന് വ്യക്തമായ നിലപാടുണ്ടെന്ന് വ്യക്തമാക്കി കസ്റ്റംസ് ഡിപ്പാർട്മെന്റിലെ നിയമഗവേഷകൻ മിശ്അരി അൽ ജാറുല്ലാഹ്.
സയണിസ്റ്റ് സ്ഥാപനവുമായി വിദൂര ബന്ധമുള്ള ഏതൊരു ഉൽപന്നത്തിനും രാജ്യത്ത് പൂർണമായ നിരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൈറോയിൽ നടന്ന പാൻ അറബ് ചർച്ചയിൽ അദ്ദേഹം പറഞ്ഞു. സയണിസ്റ്റ് ബന്ധമുള്ള കച്ചവടക്കാർ രാജ്യത്ത് പിഴയടക്കേണ്ടിവരുമെന്നും സയണിസ്റ്റ് ബന്ധമുള്ളതിനാൽ രാജ്യത്തെ ചില കമ്പനികളെ നിരോധിക്കാനുള്ള പദ്ധതി ഭരണകൂടം ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.