മസ്കത്ത്: രാജ്യത്ത് മാസ് വാക്സിനേഷൻ ആരംഭിച്ചതോടെ കുത്തിവെപ്പെടുത്തവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ദിവസത്തോടെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തിലേറെ പേർ വാക്സിൻ സ്വീകരിച്ചതായാണ് കണക്ക്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ കുത്തിെവപ്പെടുക്കുന്നതോടെ നേരേത്ത ആസൂത്രണം ചെയ്തതുപ്രകാരം രാജ്യത്ത് വാക്സിനേഷൻ പൂർത്തീകരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
വ്യാജപ്രചാരണങ്ങളിലും വാർത്തകളിലും വിശ്വസിച്ച് മുൻഗണന പട്ടികയിൽ ഇടംപിടിച്ച ചെറിയ വിഭാഗം ഇപ്പോഴും കുത്തിവെപ്പിനെത്താത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഭാവിയിൽ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പ്രവേശിക്കുന്നതിന് വാക്സിൻ മാനദണ്ഡമായേക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.
നിലവിലെ വേഗതയിൽ പദ്ധതി മുന്നോട്ടുപോയാൽ കണക്കുകൂട്ടിയതിലും നേരേത്ത രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പൊലീസ്, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാർ, ജനറൽ ഡിപ്ലോമ വിദ്യാർഥികൾ, ഒന്നാം ഡോസ് സ്വീകരിച്ചവർ എന്നിവരുടെ കുത്തിവെപ്പാണ് നിലവിൽ വേഗത്തിൽ നടന്നുവരുന്നത്. 45 വയസ്സ് കഴിഞ്ഞ പൗരന്മാർക്കും താമസക്കാർക്കും ജൂൺ 21 മുതൽ വാക്സിൻ നൽകിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.