മസ്കത്ത്: ഉപയോഗിച്ചതും കേടുവന്നതുമായ ടയറുകൾ പൊതു ഇടങ്ങളിൽ തള്ളിയാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഇത്തരം ടയറുകൾ ശരിയായി രീതിയിൽ സംസ്കരിക്കേണ്ടതാണ്. ഇങ്ങനെ കൂട്ടിയിടുന്ന ടയറുകളിൽ കൊതുകുകളും പ്രാണികളും മുട്ടയിട്ട് വളരാനും സാധ്യതയുണ്ട്. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ടയറുകളുമായി ബന്ധപ്പെട്ട വാണിജ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉടമകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.