മസ്കത്ത്: മുദൈബി വിലായത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത 102 കിലോ ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. വടക്കൻ ശർഖിയ ഗവർണറുടെ ഒാഫിസ് ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്. സമദ്ഷാനിലെ നഗരസഭ വിഭാഗത്തിനു കീഴിലുള്ള ഭക്ഷ്യസുരക്ഷ വിഭാഗം ഇറച്ചി വിൽപന ശാലകളിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെടുത്തത്. രണ്ട് ആരോഗ്യ നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.