ജനസംഖ്യയിൽ 1.04 ശതമാനം വര്‍ധന; കൂടുതല്‍ ആളുകള്‍ താമസിക്കുന്നത്​ മസ്‌കത്തിൽ

മസ്‌കത്ത്: രാജ്യത്തെ ജനസംഖ്യയിൽ 1.04 ശതമാനം വര്‍ധനയെന്ന്​ കണക്കുൾ. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 45,27,446 ആണ് കഴിഞ്ഞ വർഷത്തെ ജനസംഖ്യ. 2020 അവസാനത്തില്‍ ഇത്​ 44,81,042 ആയിരുന്നു.​ ദേശീയ സ്ഥിതി വിവര കേന്ദ്രത്തി‍​െൻറ ഏറ്റവും പുതിയ റി​പ്പോർട്ടിലാണ്​ ഇക്കാര്യങ്ങൾ പറയുന്നത്​.

ആകെ ജനസംഖ്യയില്‍ 28,04,117 ആളുകൾ (61.94 ശതമാനം) ഒമാന്‍ പൗരന്മാരാണ്. 17,23,329 ആളുകൾ (38.06 ശതമാനം) വിദേശികളുമാണ്. കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്, 29 ശതമാനം. തലസ്ഥാനത്ത് താമസിക്കുന്ന 13,11,686 പേരില്‍ 7,58,309 ആളുകളും വിദേശികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ ആകെ സ്വദേശി ജനസംഖ്യയുടെ 20.1 ശതമാനം താമസിക്കുന്നത് സുഹാര്‍, ലിവ, ശിനാവ്, സഹം, ഖാബൂറ, സുവൈഖ് വിലായത്തുകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ്. 5,63,662 ഒമാനികളാണ് ഇവിടെ കഴിയുന്നത്. മസ്‌കത്ത് - 55,377, ദാഖിലിയ 3,75,288, തെക്കന്‍ ബാത്തിന - 3,61,473 എന്നിങ്ങനെയാണ് മറ്റ്​ ഗവര്‍ണറേറ്റുകളിലെ സ്വദേശികളുടെ കണക്കുകൾ.

തെക്കന്‍ ബാത്തിനയില്‍ 11,429ഉം മുസന്ദം ഗവര്‍ണറേറ്റില്‍ 14,963ഉം വിദേശികള്‍ താമസിക്കുന്നു. ഏറ്റവും കുറഞ്ഞ ജനസംഖ്യയും മുസന്ദം ഗവര്‍ണറേറ്റിലാണ്. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ആകെ ജനസംഖ്യയില്‍ 51.8 ശതമാനവും വിദേശികളാണെന്നും ദേശീയ സ്ഥിതി വിവരകേന്ദ്രത്തി‍​െൻറ റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - 1.04 percent increase in population; Most people live in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.