മസ്കത്ത്: ജി.സി.സി മേഖലകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന `ലോ ഫെയർ- മെഗാ സെയിൽ' പ്രമോഷൻ അവതരിപ്പിച്ച് ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. ബഹ്റൈൻ, ബാഗ്ദാദ്, ദുബൈ, ദോഹ, ദമാം, ഫുജൈറ, കുവൈത്ത് സിറ്റി, റിയാദ് എന്നിവിടങ്ങളിൽ പ്രമോഷൻ ലഭ്യമാണ്. സെപ്റ്റംബർ 16 മുതൽ അടുത്ത മാർച്ച് 31 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭ്യമാകുക. യാത്രക്ക് മൂന്നു ദിവസം മുന്നേകൂട്ടി ബുക്ക് ചെയ്യുകയും വേണം.
ജി.സി.സി പൗരന്മാരെയും താമസക്കാരെയും ഒമാനിന്റെ പ്രകൃതി സുന്ദരമായ കാഴ്ചകളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് `ലോ ഫെയർ -മെഗാ സെയിൽ' അവതരിപ്പിച്ചിരിക്കുന്നത്.
ഇതിലൂടെ യാത്രക്കാർക്ക് അവരുടെ ബുക്കിങ് നേരത്തേ ഉറപ്പാക്കാനും ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കുകൾ ആസ്വദിക്കാനും കഴിയും. `ലോ ഫെയർ -മെഗാ സെയിൽ' അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സുൽത്താനേറ്റിന്റെ ആഭ്യന്തര വിനോദ സഞ്ചാരം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും സലാം എയർ എം.ഡി ഷെരിഫ് ഹോസ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.