മസ്കത്ത്: രാജ്യത്ത് കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ മരിച്ചത് 371 പേർ. മരിച്ചവരിൽ 238 പേർ സ്വദേശികളും 133 വിദേശികളുമാണെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു. മരിച്ചവരിൽ 230 പേരും പുരുഷന്മാരാണ്. അമിത വേഗതയാണ് കൂടുതൽ അപകടങ്ങൾക്കും കാരണം.
198 മരണങ്ങൾ അഥവാ 53 ശതമാനമാണ് അമിത വേഗതമൂലമുണ്ടായത്. അശ്രദ്ധമൂലം 56ഉം മോശം പെരുമാറ്റംമൂലം 47ഉം വാഹനത്തിെൻറ കേടുപാടുകളും തെറ്റായ മറികടക്കൽ നിമിത്തവും 27 വീതം അപകടങ്ങളുമുണ്ടായി. സുരക്ഷിത അകലം പാലിക്കാത്തതിനെ തുടർന്നുണ്ടായത് 10 മരണങ്ങളാണ്. മോശം കാലാവസ്ഥമൂലം അഞ്ചു മരണങ്ങളും സംഭവിച്ചു. വടക്കൻ ബാത്തിനയിൽ 31 പേരും ദോഫാറിൽ 28 പേരും മസ്കത്തിൽ 25 പേരുമാണ് കഴിഞ്ഞ വർഷം മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.