മസ്കത്ത്: സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച് പെരുന്നാൾ ദിനത്തിൽ അനധികൃതമായി ഒത്തുചേർന്ന 136 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പെരുന്നാൾ നമസ്കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന് ഒമാൻ കർശനമായി നിർദേശിച്ചിരുന്നു. ഇത് ലംഘിച്ച് ഗാല വ്യവസായ മേഖലയിൽ പെരുന്നാൾ പ്രാർഥനക്കായി ഒത്തുചേർന്ന 40 പേർ പിടിയിലായി. അൽ ഖൂദിലും പെരുന്നാൾ നമസ്കാരത്തിന് ഒത്തുചേർന്ന 13 പേർ പിടിയിലായിട്ടുണ്ട്. കെട്ടിടത്തിെൻറ മേൽക്കൂരയിലാണ് ഇവർ ഒത്തുചേർന്നത്. ദാഖിലിയ ഗവർണറേറ്റിൽ നിന്ന് 49 പേരും പിടിയിലായി. കമേഴ്സ്യൽ കോംപ്ലകസിൽ ഞായറാഴ്ച ഉച്ചക്ക് ഭക്ഷണത്തിനാണ് ഇവർ ഒത്തുചേർന്നത്. മസ്കത്തിലെ അൽ അൻസാബിൽ ഞായറാഴ്ച വൈകുന്നേരം ക്രിക്കറ്റ് കളിക്കാനിറങ്ങിയ 34 പേരെയും പിടികൂടിയിട്ടുണ്ട്. ഇതിന് പുറമെ മുഖാവരണം ധരിക്കാത്തവർക്കെതിരെയും വിവിധ സ്ഥലങ്ങളിൽ നടപടികൾ സ്വീകരിച്ചു. രാജ്യത്ത് ഞായറാഴ്ച 563 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന രോഗബാധയാണിത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7770 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.