മസ്കത്ത്: രാജ്യത്ത് ഈ വർഷം ആദ്യ ആറുമാസങ്ങളിൽ 140 റിയാലിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നു. 2022ലെ ഇതേ കാലയളവിൽ 117 കോടിയുടെ ഇടപാടുകളാണ് നടന്നത്. ഓരോ വർഷവും ഇടപാടുകളിൽ വർധന രേഖപ്പെടുത്തുന്നതായി നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. നിയമപരമായ ഇടപാടുകൾക്കായി ശേഖരിച്ച ഫീസ് 3.34 കോടി റിയാലാണ്.
2022 ജൂൺ വരെയുള്ള കണക്കിനെ അപേക്ഷിച്ച് 10.3 ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. വിൽപന കരാറുകളുടെ ആകെ മൂല്യം 54.57 കോടി റിയാലാണ്. 32,907 കരാറുകളാണ് ഇക്കാലയളവിൽ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വിൽപന കരാർ മൂല്യത്തിൽ 11.1 ശതമാനം കുറവും കരാറുകളുടെ എണ്ണത്തിൽ 8.5 ശതമാനം കുറവും രേഖപ്പെടുത്തി.
ബാങ്ക്, ബിൽഡിങ് സൊസൈറ്റി ജാമ്യ വ്യവസ്ഥയിലെ കരാറുകളുടെ മൂല്യം 52.6 ശതമാനം വർധിച്ചിട്ടുണ്ട്. 12,062 കരാറുകളിൽനിന്നായി 85.21 കോടി റിയാൽ മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. അതേസമയം, എക്സ്ചേഞ്ച് കരാറുകളുടെ എണ്ണം 48 ലക്ഷം റിയാൽ മൂല്യമുള്ള 732 എണ്ണമാണ് രേഖപ്പെടുത്തിയത്. 2023 ജൂൺ അവസാനത്തോടെ ഇഷ്യൂ ചെയ്ത പ്രോപ്പർട്ടികളുടെ എണ്ണം ഏകദേശം 1,17,870 ആണ്. 1.3 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്ക് നൽകിയ പ്രോപ്പർട്ടികളുടെ എണ്ണം 633 ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ 79.3 ശതമാനം വർധനയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖല രാജ്യത്ത് അതിവേഗം ശക്തിപ്പെടുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.