മസ്കത്ത്: സൊഹാര്‍ വ്യവസായ മേഖലയുടെ ഏഴാംഘട്ട വികസന പദ്ധതികള്‍ പുരോഗമിക്കുന്നു. 8.5 ദശലക്ഷം സ്ക്വയര്‍ മീറ്ററില്‍ 20 ദശലക്ഷം റിയാല്‍ ചെലവിട്ട് നടക്കുന്ന വികസന പദ്ധതികള്‍ 2017 ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകും. തൊഴിലാളികളുടെ താമസ കേന്ദ്രമടക്കം വിവിധ അടിസ്ഥാന സൗകര്യങ്ങളാണ് ഘട്ടംഘട്ടമായി നിര്‍മിക്കുക.
20 ശതമാനം വികസന പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി സൊഹാര്‍ ഇന്‍ഡസ്ട്രിയല്‍ സോണ്‍ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ലാഹ് ബിന്‍ അഹ്മദ് അല്‍ മൈസി അറിയിച്ചു. മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ഏഴാംഘട്ട പദ്ധതികള്‍ പുരോഗമിക്കുന്നത്. വെയര്‍ഹൗസുകളും ഭക്ഷ്യ സംസ്കരണ യൂനിറ്റുകളും അടങ്ങിയതാണ് ഒന്നാമത്തെ വിഭാഗം. ചെറുകിട വ്യവസായങ്ങളടങ്ങിയ രണ്ടാമത്തെ വിഭാഗത്തിനും വന്‍കിട വ്യവസായങ്ങള്‍ അടങ്ങിയ മൂന്നാമത്തെ വിഭാഗത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്.
റോഡുകള്‍, അഴുക്കുചാലുകള്‍, ജലസേചന, വൈദ്യുതി സൗകര്യങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. ജീവനക്കാര്‍ക്കുള്ള താമസ സമുച്ചയത്തിന്‍െറ നിര്‍മാണം രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 1992 നവംബറില്‍ ആരംഭിച്ച വ്യവസായ മേഖലയില്‍ ഇതുവരെ 1.85 ശതകോടി റിയാലിന്‍െറ നിക്ഷേപമാണുള്ളത്. 269 കമ്പനികളിലായി 12,408 ജീവനക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. ഇതില്‍ 36 ശതമാനം പേര്‍ സ്വദേശികളാണെന്നും അല്‍ മൈസി അറിയിച്ചു. നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതോടെ കൂടുതല്‍ നിക്ഷേപങ്ങള്‍ സൊഹാറിനെ തേടിയത്തെും.
നിക്ഷേപകര്‍ക്കുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ ഇവിടെ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചിട്ടുണ്ട്. സൊഹാര്‍ തുറമുഖത്തിന്‍െറ സാമീപ്യം വ്യവസായമേഖലയെ കമ്പനികളുടെ ഇഷ്ടകേന്ദ്രമാക്കുന്നുണ്ട്. ജി.സി.സി, ഇറാന്‍, ഇന്ത്യ, പാകിസ്താന്‍ വിപണികളിലേക്ക് ഇവിടെനിന്നുള്ള കയറ്റുമതി എളുപ്പമാണ്.
വിമാനത്താവളത്തിലേക്ക് ആറു കിലോമീറ്റര്‍ ദൂരമാണുള്ളത്. നിര്‍ദിഷ്ട ബാത്തിന എക്സ്പ്രസ് വേയും ഒമാന്‍ റെയിലും വ്യവസായ മേഖലക്ക് സമീപത്തുകൂടിയാണ് കടന്നുപോകുന്നതും. നിരവധി ഇന്ത്യന്‍ കമ്പനികളും സൊഹാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.