മലയാളം മിഷന്‍ സൂറില്‍ പഠനോത്സവം സംഘടിപ്പിച്ചു

സൂര്‍: മലയാളം മിഷന്‍ സൂര്‍ മേഖലയിലെ ആദ്യ പഠനക്ളാസ് പ്രവേശോത്സവത്തോടെ സംഘടിപ്പിച്ചു. 70 കുട്ടികള്‍ പങ്കെടുത്ത സൂര്‍ ഇന്ത്യന്‍ സ്കൂളിലെ ചിത്രകലാധ്യാപകന്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. വരകളിലൂടെയും ചിത്രങ്ങളിലൂടെയും മലയാള അക്ഷരങ്ങളെയും അക്കങ്ങളെയും സോമന്‍ സാര്‍ പരിചയപ്പെടുത്തിയത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. ഇന്ത്യന്‍ സ്കൂളിലെ മലയാളം അധ്യാപിക ദീപ കുട്ടികള്‍ക്ക് കവിത ചൊല്ലിക്കൊടുത്തു. ആന്‍സി മലയാള ഭാഷയുടെ ഉദ്ഭവം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. സുനീഷ് ജോര്‍ജ്, ലസീത, നുബല, അദവിയ എന്നിവരും സംബന്ധിച്ചു. ചീഫ് കോഓഡിനേറ്റര്‍ ഹസ്ബുള്ള ഹാജി, കണ്‍വീനര്‍ ശ്രീധര്‍ ബാബു, കമ്മിറ്റിയംഗങ്ങള്‍ രക്ഷിതാക്കള്‍ എന്നിവരും സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.