മണിക്കൂറുകള്‍ ജലവിതരണം മുടങ്ങി

മസ്കത്ത്: ഹമരിയയില്‍ രണ്ടിടത്ത് കുടിവെള്ള പൈപ്പ് പൊട്ടി. ഇതേ തുടര്‍ന്ന് ഹമരിയ, റൂവി മേഖലകളില്‍ മണിക്കൂറുകളോളം ജലവിതരണം മുടങ്ങി. അറ്റകുറ്റപ്പണിയെ തുടര്‍ന്ന് റോഡ്ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ, വാഹനങ്ങളുടെ വലിയനിരതന്നെ രൂപപ്പെട്ടു. ഹമരിയ റൗണ്ട് എബൗട്ടിന് സമീപമുള്ള അരിക് റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് പൈപ്പ് പൊട്ടിയത്. 
ഇതിന്‍െറ പണികള്‍ നടന്നുകൊണ്ടിരിക്കെ രാവിലെ 8.30ന് റൗണ്ട് എബൗട്ടിന് സമീപത്തും പൈപ്പ് പൊട്ടി. 300 മില്ലീമീറ്ററിന്‍െറ വലിയ പൈപ്പാണ് പൊട്ടിയത്. ഇതേ തുടര്‍ന്ന് ഹമരിയ, റൂവി മേഖലകളില്‍ വൈകുന്നേരം വരെ ജലവിതരണം തടസ്സപ്പെട്ടു. വൈകീട്ട് 6.30ഓടെ ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം പുന$സ്ഥാപിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ രാത്രിയും വെള്ളമത്തെിയിട്ടില്ല. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കെ റൗണ്ട് എബൗട്ടിലൂടെ വാഹനം കടത്തിവിടാതിരുന്നതിനാലാണ് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.  ഉച്ചവരെ ഗതാഗതക്കുരുക്ക് നീണ്ടു. 
ചെറിയ വാഹനങ്ങള്‍ ഹമരിയ ഫൈ്ളഓവറിന് മുകളിലൂടെ കടന്നുപോയപ്പോള്‍ ഫൈ്ളഓവറിലൂടെ സഞ്ചരിക്കാന്‍ അനുമതിയില്ലാത്ത ട്രക്കുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ താഴത്ത് നിര്‍ത്തിയിടേണ്ടിവന്നു. ഇതോടെയാണ് വാഹനനിര നീണ്ടത്. ദാര്‍സൈത്ത് ഭാഗംവരെ നീണ്ട കുരുക്കിന് ഉച്ചയോടെയാണ് ശമനമായത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.