മസ്കത്ത്: മാതൃഭാഷയുടെ ഉത്സവക്കാഴ്ചയൊരുക്കി മലയാളം മിഷന്‍ ഒമാന്‍ സംഘടിപ്പിച്ച പ്രവേശനോത്സവം ആവേശമായി. മലകടന്നും മഹാസമുദ്രം കടന്നും മലയാളം പ്രവാസികളിലെ പുതുതലമുറയിലൂടെ വളരുന്നതിന്‍െറ നേര്‍ക്കാഴ്ചയായി മലയാള മഹോത്സവം മാറി. വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് ഹോട്ടലില്‍ നടന്ന പരിപാടി മലയാളം മിഷന്‍ ഡയറക്ടറും മുന്‍ പാര്‍ലമെന്‍റംഗവുമായ തലേക്കുന്നില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
മലയാളം മിഷന്‍ ഒമാന്‍ കേന്ദ്രം ഉപാധ്യക്ഷന്‍ അജിത് പനച്ചിയില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയുടെ പെരുമയും അഭിമാനവും വാനോളം ഉയര്‍ത്തുന്നതില്‍ മുന്നിലാണ് ഒമാനിലെ മലയാളികളെന്ന് അംബാസഡര്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ ഭാഷയുടെ ഉയര്‍ച്ചയെ മാത്രമല്ല, ഭാരതസംസ്കാരത്തിന്‍െറ വളര്‍ച്ചയെക്കൂടിയാണ് കാണിക്കുന്നത്. മലയാളം മിഷന്‍െറ ഉപഹാരം ഇന്ത്യന്‍ എംബസി ഹോണററി കൗണ്‍സിലര്‍ എം.എ.കെ ഷാജഹാന്‍ അംബാസഡര്‍ക്ക് കൈമാറി.
മലയാളം മിഷന്‍ രജിസ്ട്രാര്‍ കെ.സുധാകരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. രാജ്യാന്തര പരിശീലകന്‍ ബിനു കെ. സാം, കോ ഓഡിനേറ്റര്‍ സദാനന്ദന്‍ പി.വി., ട്രഷറര്‍ രതീഷ് പട്ടിയാത്ത്, ഷബാന വഹാബ്, സുമ പിള്ള, ആന്‍സി മനോജ് എന്നിവരും സംസാരിച്ചു. അജിത മലയാലപ്പുഴയുടെ കാവ്യസമാഹാരം മൗനമേഘങ്ങള്‍ കെ. ജയകുമാര്‍ തലേക്കുന്നില്‍ ബഷീറിന് നല്‍കി ചടങ്ങില്‍ പ്രകാശനം ചെയ്തു. ഒമാന്‍ കേന്ദ്രം സെക്രട്ടറി മുഹമ്മദ് അന്‍വര്‍ ഫുല്ല സ്വാഗതവും ഗാല മേഖല കോഓഡിനേറ്റര്‍ റഷീദ രാജന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന്, ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോ അരങ്ങേറി. ഒമാന്‍ കേന്ദ്രം സെക്രട്ടറി മുഹമ്മദ് അന്‍വര്‍ ഫുല്ല സ്വാഗതവും ഗാല മേഖല കോ ഓഡിനേറ്റര്‍ റഷീദ രാജന്‍ നന്ദിയും പറഞ്ഞു. മലയാളം മിഷന്‍ കോഓഡിനേറ്റര്‍മാരായ അബ്ദുല്‍ അസീസ് തളിക്കുളം (സിനാവ് ), ജി.സി. ബാബു (ഹൈല്‍), അസ്ബുള്ള മദാരി (സൂര്‍), അനില്‍ കുമാര്‍ (ബൂഅലി), കൃഷ്ണന്‍ കുട്ടി (സൊഹാര്‍), സാമൂഹികപ്രവര്‍ത്തകരായ സണ്ണി ഫ്രാന്‍സിസ്, വിജയന്‍ ഗ്ളോബല്‍ സോഴ്സ് എന്നിവരെ ആദരിച്ചു. വൃദ്ധസദനത്തില്‍ ഉപേക്ഷിക്കപ്പെടുന്ന അമ്മയുടെ അവസ്ഥയിലാണ് ഇന്ന് മലയാളിക്ക് മാതൃഭാഷയെന്ന് രാവിലെ ‘മലയാളഭാഷ കാലവും സങ്കല്‍പവും’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഐ.എ.എസ്. പറഞ്ഞു. പ്രവാസി മലയാളിയുടെ ഭാഷാപ്രോത്സാഹനപ്രവര്‍ത്തനങ്ങള്‍ മാതൃഭാഷയുടെ പുനര്‍ജനിക്ക് പ്രോത്സാഹനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ സാം അക്ഷരവീടനോടൊപ്പം കുട്ടികളുടെ ഒരു ദിനവും, വൈറ്റ് റോസസ് അവതരിപ്പിച്ച നൃത്തയിനങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.