മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ സെന്‍റര്‍ ഫോര്‍ സ്പെഷല്‍ എജുക്കേഷന്‍ ഇനി പുതിയ കെട്ടിടത്തില്‍

മസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിന് കീഴിലുള്ള ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രത്യേക വിഭാഗത്തിന്‍െറ നവീകരിച്ച കെട്ടിടം തുറന്നു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രത്യേക വിദ്യാഭ്യാസ കേന്ദ്രത്തിന്‍െറ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബേബി സാം സാമുവല്‍, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് എജുക്കേഷനല്‍ അഡൈ്വസര്‍ അലക്സ് സി. ജോസഫ്, ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് പ്രിന്‍സിപ്പല്‍ ശ്രീനിവാസ നായിഡു, പ്രത്യേക വിദ്യാഭ്യാസ കേന്ദ്രത്തിന്‍െറ പ്രിന്‍സിപ്പല്‍ അനല്‍പ പരഞ്ജ്പെ, സി.ഇ.ഒ ഗ്യാനെന്ദ്ര തേവറ്റിയ, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 1992ലാണ് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിന് കീഴില്‍ മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നത്. ലോക നിലവാരമുള്ള പഠന സംവിധാനങ്ങളാണ് കേന്ദ്രത്തില്‍  ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് സ്കൂള്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. നവീകരിച്ച കേന്ദ്രം യാഥാര്‍ഥ്യമായതിലൂടെ  ഭിന്നശേഷിയുള്ള കുട്ടികളോടുള്ള സാമൂഹിക പ്രതിബദ്ധത കൂടിയാണ് നിറവേറ്റാന്‍ ആയതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ് പറഞ്ഞു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, കാഴ്ചത്തകരാറ്, പഠന വൈകല്യമുള്ള കുട്ടികള്‍ തുടങ്ങി വിവിധ തരത്തിലുള്ള വഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വലിയ ആശ്വാസകേന്ദ്രമാണ് മസ്കത്തിലെ പ്രത്യേക വിദ്യാഭ്യാസ കേന്ദ്രമെന്ന് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബേബി സാം സാമുവല്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT