ഒമാന്‍ ക്രിക്കറ്റ് ലീഗ്:  ജി ഡിവിഷന്‍ മാച്ചില്‍ ട്രസ്റ്റ്  ഓയില്‍ഫീല്‍ഡിന് ജയം

മസ്കത്ത്: ഗാലയില്‍ നടന്ന ഒമാന്‍ ക്രിക്കറ്റ് ലീഗ് ജി ഡിവിഷന്‍ മത്സരത്തില്‍ ആപ്റ്റസ് ഇന്‍ഫോടെക്കിനെതിരെ ട്രസ്റ്റ് ഓയില്‍ഫീല്‍ഡ് സര്‍വീസസിന് അഞ്ചുവിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആപ്റ്റസ് നിശ്ചിത 20 ഓവറില്‍ 142 റണ്‍സെടുത്തു. 55 പന്തില്‍ 61 റണ്‍സെടുത്ത ബിജി സുന്ദര്‍ ആണ് ടോപ് സ്കോറര്‍. വാജിദ് അക്രത്തിന്‍െറയും ജിനീഷ് സ്കറിയയുടെയും ആദ്യ രണ്ട് ഓവറില്‍ തന്നെ ആപ്റ്റസിന് രണ്ട് വിക്കറ്റ് നഷ്ടമായി. 13 റണ്‍സ് വഴങ്ങി ശംസുദ്ദീന്‍ ഇര്‍ഫാനും 16 റണ്‍സ് വഴങ്ങി ഇല്യാസ് അഫ്രീദിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുസ്ഹിര്‍ ഖാതിബ്, പീറ്റര്‍, ഷാഹിദ് മെഹ്മൂദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.   മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രസ്റ്റ് ഓയില്‍ഫീല്‍ഡിന് അക്കൗണ്ട് തുറക്കുംമുമ്പേ ഓപണര്‍മാരെ നഷ്ടമായി.27 പന്തില്‍ 42 റണ്‍സെടുത്ത ശംസുദ്ദീന്‍ ഇര്‍ഫാനിന്‍െറയും 21 പന്തില്‍ 25 റണ്‍സെടുത്ത മിഅ്റാജ് ഹുസൈന്‍െറയും ഇന്നിങ്സിന്‍െറ ബലത്തില്‍ ട്രസ്റ്റ് ഓയില്‍ഫീല്‍ഡ് 14.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.   
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.