സ്റ്റാര്‍ കെയര്‍ ആശുപത്രിയെ തെരഞ്ഞെടുത്തു

മസ്കത്ത്: ആരോഗ്യമന്ത്രാലയവും എം.ഒ.എച്ച് ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം ഡയറക്ടര്‍ ജനറലും ലോകാരോഗ്യ സംഘടനയും സംയുക്തമായി ആവിഷ്കരിച്ച് രോഗി സുരക്ഷാ-സൗഹൃദ പദ്ധതി നടപ്പാക്കുന്നതിനായി സ്റ്റാര്‍ കെയര്‍ ആശുപത്രിയെ തെരഞ്ഞെടുത്തു. 
സീബിലെ ആശുപത്രിയില്‍ കഴിഞ്ഞദിവസം ക്വാളിറ്റി അഷ്വറന്‍സ് സെന്‍റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അഹമ്മദ് ബിന്‍ സലീം അല്‍ മന്ദരിയും സ്റ്റാര്‍ കെയര്‍ ഡയറക്ടര്‍ യഹ്യാ അബ്ദുല്ല സൗദ് അല്‍ ബുസൈദിയും ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. 
ആരോഗ്യമന്ത്രാലയം മുന്‍കൈയെടുത്ത് ജി.സി.സി തലത്തില്‍തന്നെ ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷാ സംവിധാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിലവിലുള്ള മറ്റു ആശുപത്രികളെക്കാള്‍ ബഹുദൂരം മുന്നില്‍നില്‍ക്കുന്നതിനാലാണ് സ്റ്റാര്‍ കെയര്‍ ആശുപത്രിയെ പദ്ധതി നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തതെന്ന് അല്‍ മന്ദരി പറഞ്ഞു. സുരക്ഷയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം അവയുടെ പ്രവര്‍ത്തനക്ഷമത അളക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. രോഗികളുടെ താല്‍പര്യ സംരക്ഷണാര്‍ഥം ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. മുഹമ്മദ് നസീമും അഭിപ്രായപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.