വീഹെല്‍പ് ക്രിക്കറ്റ്: ഒ.ഇ.സി ജേതാക്കള്‍

മസ്കത്ത്: വീ ഹെല്‍പ് സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ടീം ഒ.ഇ.സി ജേതാക്കളായി. മാസ്റ്റര്‍ ഇലവനെ 17 റണ്‍സിന് തോല്‍പിച്ചാണ് ഒ.ഇ.സി കിരീടമുയര്‍ത്തിയത്. റസിഡന്‍റ് കാര്‍ഡ് ഓഫിസിന് സമീപമുള്ള എന്‍.സി ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒ.ഇ.സി നിര്‍ദിഷ്ട ഏഴ് ഓവറില്‍ 113 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മാസ്റ്റര്‍ ഇലവന് 96 റണ്‍സെടുക്കാന്‍ മാത്രമാണ് കഴിഞ്ഞത്. സെമി ഫൈനലില്‍ ഒ.ഇ.സി അല്‍ ദാമിനെ ഒമ്പത് വിക്കറ്റിനും മാസ്റ്റര്‍ ഇലവന്‍ എ.കെ.സി.ടിയെ ഏഴു വിക്കറ്റിനുമാണ് തോല്‍പിച്ചത്. ടൂര്‍ണമെന്‍റിലെ മികച്ച ബാറ്റ്സ്മാനും മാന്‍ ഓഫ് ദി സീരീസുമായി മാസ്റ്റര്‍ ഇലവനിലെ സര്‍മദ് ഖാനെയും മികച്ച ബൗളറായി ഒ.ഇ.സിയിലെ മുര്‍തസയെയും തെരഞ്ഞെടുത്തു. ഒ.ഇ.സിയിലെ വസീം ആണ് മാന്‍ ഓഫ് ദി ഫൈനല്‍. കലാശക്കളിയില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചതും വസീം ആണ്. മാസ്റ്റര്‍ ഇലവനിലെ ഇര്‍ഫാന്‍െറയാണ് മികച്ച ക്യാച്. കൊച്ചിന്‍ ഗോള്‍ഡ് ആയിരുന്നു ടൂര്‍ണമെന്‍റിന്‍െറ പ്രധാന സ്പോണ്‍സര്‍. ക്രിസ്പോ ചിപ്സ്, റീമാസ് റസ്റ്റാറന്‍റ്, ലുലു, ഒയാസിസ് വാട്ടര്‍, മസ്കത്ത് പ്രോജക്ട്സ് ആന്‍ഡ് എന്‍വയണ്‍മെന്‍റല്‍ സര്‍വിസസ് എല്‍.എല്‍.സി, അബൂ അലി കോള്‍ഡ് സ്റ്റോര്‍, എക്സല്‍ പ്രിന്‍റിങ് പ്രസ് എന്നിവര്‍ സഹ സ്പോണ്‍സര്‍മാര്‍ ആയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.