എംബസി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് ശ്രമം: വലയില്‍  കുടുങ്ങരുതെന്ന്  മുന്നറിയിപ്പ് 

മസ്കത്ത്: എംബസി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം ആവശ്യപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരും ഇത്തരക്കാരുടെ വലയില്‍ കുടുങ്ങരുതെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 
ടെലിഫോണില്‍ വിളിച്ച് എംബസി സേവനങ്ങള്‍ക്ക് പണം ആവശ്യപ്പെടുകയാണ് തട്ടിപ്പുകാര്‍ ചെയ്യാറ്. ജനനതീയതി തിരുത്തല്‍, പാസ്പോര്‍ട്ട്, ലേബര്‍കാര്‍ഡ്, വിസ, എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചവരെയാണ് തട്ടിപ്പുസംഘം ടെലിഫോണില്‍ വിളിക്കുക. 
ആവശ്യപ്പെടുന്ന പണം അക്കൗണ്ടില്‍ നിക്ഷേപിക്കാത്ത പക്ഷം അപേക്ഷകള്‍ സ്വീകരിക്കില്ളെന്ന് ഭീഷണിപ്പെടുത്തും. തട്ടിപ്പുകാര്‍ക്ക് ആരും പണം നല്‍കരുത്. 
എംബസി ഇത്തരത്തില്‍ ആരെയും ഫോണ്‍ വിളിക്കില്ല. ഇങ്ങനെ ടെലിഫോണ്‍ കാളുകള്‍ ലഭിക്കുന്നവര്‍ 24684517 എന്ന നമ്പറിലോ info@indemboman.org എന്ന ഇ-മെയില്‍ വിലാസത്തിലോ ഇന്ത്യന്‍ എംബസിയെ വിവരമറിയിക്കണം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.