അ​ൽ ബു​റൈ​മി സു​ന്നീ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് ഫെ​സ്റ്റി​ൽ​നി​ന്ന്

ബു​റൈ​മി സു​ന്നി സെ​ന്‍റ​ർ മീ​ലാ​ദ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

ബു​റൈ​മി: ബു​റൈ​മി സു​ന്നി സെ​ന്‍റ​റും ദാ​റു​സ്സ​ലാം മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളും മീ​ലാ​ദ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ദ​ഫ് പ്ര​ക​ട​ന​വും ന​ട​ന്നു. ഖ​സ​ർ അ​ൽ മ​ലി​കി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ഷ്റ​ഫ് ദാ​രി​മി ഉ​ദ്ഘാ​നം ചെ​യ്തു. ഷാ​ഫി കോ​ഴി​ച്ച​ന അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഹം​സ ഉ​സ്താ​ദ് പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മു​ജീ​ബ് റ​ഹീ​മി സു​ന്നി സെ​ന്‍റ​റി​നെ​യും മ​ദ്റ​സ സം​വി​ധാ​ന​ത്തെയും മ​ദ്റ​സാ വി​ദ്യ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും ബോ​ധ്യ​പ്പെ​ടു​ത്തി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. അ​ബ്ബാ​സ് തൃ​ത്താ​ല, ഉ​സ്മാ​ൻ മോ​സ്കോ എ​ന്നി​വ​ർ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ക​രിം സ്വാ​ഗ​ത​വും ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ന​ഹാ​സ് മു​ക്കം, റ​സാ​ഖ് ഹാ​ജി, അ​ബൂ​ബ​ക്ക​ർ ഹാ​ജി, നൗ​ഷാ​ദ്‌ ക​ൽപക​ഞ്ചേ​രി, ഷെ​മീ​ർ വ​ല്ല​പ്പു​ഴ, ക​രിം ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Buraimi Sunni Center Organized Meelad Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.