വിദേശ  സര്‍വകലാശാലകളുടെ പട്ടികയില്‍  മാറ്റംവരുത്തി

മസ്കത്ത്: ഉന്നതപഠനത്തിന് തെരഞ്ഞെടുക്കാവുന്ന വിദേശ സര്‍വകലാശാലകളുടെ പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി. ഒൗദ്യോഗിക അംഗീകാരമില്ലായ്ക, നിയമ ലംഘനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ലിസ്റ്റില്‍ മാറ്റം വരുത്തുന്നതെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 
മലേഷ്യയിലെ സണ്‍വേ കോളജ്, സണ്‍വേ സര്‍വകലാശാല, ബ്രിട്ടനിലെ കാര്‍ഡിഫ് മെട്രോപോളിറ്റന്‍ സര്‍വകലാശാല എന്നിവയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ഇന്ത്യയില്‍നിന്നുള്ള നിരവധി സ്ഥാപനങ്ങളെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒൗദ്യോഗിക അംഗീകാരമില്ലാത്തതും നിയമലംഘനങ്ങളും കണക്കിലെടുത്ത് പുണെ കേന്ദ്രമായതടക്കമുള്ള സ്ഥാപനങ്ങളെയാണ് പട്ടികയില്‍നിന്ന് നീക്കിയത്. 
ഒരു അമേരിക്കന്‍ മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയും സ്വിറ്റ്സര്‍ലന്‍ഡിലെ ഹോട്ടല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്‍റ് സ്ഥാപനവും അംഗീകാരം നീക്കിയതില്‍ ഉള്‍പ്പെടുന്നു. 
ഇന്ത്യയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും ആസ്ട്രേലിയയിലെയും ചില സ്ഥാപനങ്ങളിലെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്  തുല്യത നല്‍കേണ്ടെന്നും തീരുമാനമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.