ജോണ്‍ ഫിലിപ്പിന്‍െറ മൃതദേഹം ഇന്ന്  നാട്ടില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും

മസ്കത്ത്: ഇബ്രിയില്‍ മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പിന്‍െറ മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ നാട്ടില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും. നിസ്വയിലെ സാലെം ബിന്‍ സാലെം റാഷിദ് അല്‍ കിന്ദി എന്ന ലേബര്‍ സപൈ്ള കമ്പനിയിലെ ജീവനക്കാരനാണ് ജോണ്‍. 
ജോണിന്‍െറ സ്പോണ്‍സറുടെ മകന്‍ ഞായറാഴ്ച ഹഫീത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഡത്തെ് നോട്ടിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി. 
തുടര്‍ന്ന് എംബസിയില്‍നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 
മറ്റ് പേപ്പര്‍ നടപടികള്‍ തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയാക്കി എംബാമിങ് നടപടികള്‍ ആരംഭിച്ച് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നത്. 
ജോണിന്‍െറ ബന്ധുവായ വര്‍ക്കിയാണ് മൃതദേഹത്തെ അനുഗമിക്കുക. 
ജോണിന്‍െറ മൃതദേഹം കഴിഞ്ഞദിവസം പോസ്റ്റുമോര്‍ട്ടം ചെയ്തു. 
മൃതദേഹത്തില്‍നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. 
അതിനിടെ ജോണിന്‍െറ മരണത്തിന്‍െറ പശ്ചാത്തലത്തില്‍ പെട്രോള്‍ സ്റ്റേഷനുകളില്‍ രാത്രി ഡ്യൂട്ടിക്ക് രണ്ട് ജീവനക്കാരെ നിര്‍ബന്ധമായി നിയോഗിച്ചുതുടങ്ങിയിട്ടുണ്ട്. 
പമ്പ് അടക്കുന്ന സമയങ്ങളില്‍ ആക്രമണമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.