മസ്കത്ത്: 2012 ഡിസംബര്‍ വരെ ഒരു ടര്‍ഫ് വിക്കറ്റോ ഗ്രാസ് ഗ്രൗണ്ടോ ഇല്ലാതിരുന്ന ഒമാന്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി ക്രിക്കറ്റിനെ ജനകീയമാക്കാന്‍ ഒരുങ്ങുന്നു.
ഇതിന്‍െറ ഭാഗമായി അമിറാത്ത് മിനിസ്ട്രി ഗ്രൗണ്ടിലെ രണ്ടാമത്തെ മൈതാനവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. ഒന്നാം ഗ്രൗണ്ടില്‍ കഴിഞ്ഞവര്‍ഷം ഫ്ളഡ്ലൈറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചതിനു പുറമെയാണിത്.
50 ഓവര്‍ കളിക്കുന്ന പ്രീമിയര്‍ ഡിവിഷന് പുറമെ 30 ഓവര്‍ കളിച്ചിരുന്ന എ ഡിവിഷന്‍ 40 ഓവര്‍ ആക്കി ഉയര്‍ത്തി എ ഡിവിഷന്‍ കളിക്കാര്‍ക്കും നാഷനല്‍ ലെവലിലേക്ക് ഉയരാനുള്ള അവസരം നല്‍കി. രണ്ടാം വിക്കറ്റും ടര്‍ഫ് ആയതോടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ഒമാനിലെ ക്രിക്കറ്റ് പ്രേമികള്‍. അതിനിടെ, കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അവസാന എ ഡിവിഷന്‍ മത്സരത്തില്‍ ജെയ്സണ്‍, രതീഷ്, രഘു, ലോയ്ഡ്, സജീവ്, നഹാസ്, റിജു, നൈജില്‍, ഷംറാസ് എന്നീ മലയാളികള്‍ അടങ്ങിയ ഒ.യു.എ ട്രാവല്‍സ് ടീം ഒ.സി.ടി മസ്കത്ത് എ ടീമിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഒ.സി.ടി മസ്കത്ത് എ ടീം 30.3 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. തുടര്‍ന്ന് ബാറ്റ് ചെയ്ത ഒ.യു.എ ട്രാവല്‍സ് 34.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.