മസ്കത്ത്: കഴിഞ്ഞ വര്‍ഷത്തെ മികച്ച സി.ബി.എസ്.ഇ അധ്യാപകര്‍ക്കുള്ള പുരസ്കാരം ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി. തഷ്നത്ത് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. ഡോ. ശ്രീദേവിയടക്കം 33 അധ്യാപകരെയാണ് മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ആദരിച്ചത്. കേദാര്‍നാഥ് സഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുഷ്വാഹ, സ്കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസി ഡിപ്പാര്‍ട്മെന്‍റ് സെക്രട്ടറി ഡോ. സുഭാഷ്ചന്ദ്ര കുന്ദിയ ഐ.എ.എസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതായിരുന്നു പുരസ്കാരം. ഇന്ത്യക്ക് പുറത്തുള്ള സി.ബി.എസ്.ഇ സ്കൂളുകളില്‍നിന്ന് ഈ അംഗീകാരം ലഭിച്ച ഏക പ്രിന്‍സിപ്പലാണ് ഡോ. ശ്രീദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.