ത്രീ​ജി മൊ​ബൈ​ൽ സേ​വ​നം ഘ​ട്ടം​ഘ​ട്ട​മാ​യി നി​ർ​ത്തും

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ മൂ​ന്നാം ത​ല​മു​റ (ത്രീ ​ജി) മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി നി​ർ​ത്താ​ൻ ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി. ലൈ​സ​ൻ​സു​ള്ള ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ ദാ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന നി​ർ​ത്ത​ലാ​ക്ക​ൽ പ​ദ്ധ​തി ജൂ​ലൈ മു​ത​ൽ ആ​രം​ഭി​ക്കും.

ടെ​ലി​ക​മ‍്യു​ണി​ക്കേ​ഷ​ൻ ഓ​ഫ​റു​ക​ൾ ഒ​പ്റ്റി​മൈ​സ് ചെ​യ്യു​ക, സ്പെ​ക്ട്രം വി​ഭ​വ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി വി​നി​യോ​ഗി​ക്കു​ക, സേ​വ​ന നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക എ​ന്നി​വ​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​നി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന പ്രാ​ധാ​ന്യ​വും ആ​ഗോ​ള സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​ന് ല​ഭ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ത​രം ഒ​രു നീ​ക്ക​ത്തി​ന്​ അ​ധി​കൃ​ത​ർ ഒ​രു​ങ്ങി​യി​രി​കു​ന്ന​ത്.

കാ​ര്യ​ക്ഷ​മ​ത കു​റ​ഞ്ഞ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ല്ലാ​താ​കു​ന്ന​തി​നാ​ൽ, വ​രി​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​ന നി​ല​വാ​ര​വും നൂ​ത​ന​വും നെ​റ്റ്‌​വ​ർ​ക്കു​ക​ൾ​ക്കൊ​പ്പം മി​ക​ച്ച ഉ​പ​യോ​ക്തൃ അ​നു​ഭ​വ​വും പ്ര​തീ​ക്ഷി​ക്കാം.

Tags:    
News Summary - 3G mobile service to be phased out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 07:32 GMT