മസ്കത്ത്: ഈ വർഷം ഏപ്രിൽ അവസാനംവരെ സുൽത്താനേറ്റിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തിൽ 81 ശതമാനത്തിന്റെ വർധനവെന്ന് റിപ്പോർട്ട്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം 42,09,846 ആളുകളാണ് യാത്ര ചെയ്തത്. 2022ൽ ഇതേ കാലയളവിലിത് 23,24,007 യാത്രക്കാരായിരുന്നു.മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 91.1 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഏപ്രിൽ അവസാനത്തിൽ 19,84,428 യാത്രക്കാരായിരുന്നു മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ആശ്രയിച്ചിരുന്നത്
. എന്നാൽ, ഈ വർഷമിത് 37,92,212 ആയി ഉയർന്നിട്ടുണ്ട്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൊത്തം വിമാനങ്ങളുടെ എണ്ണം 2022 കാലയളവിലെ 16,262 ഫ്ലൈറ്റുകളിൽനിന്ന് ഈ വർഷം 28,939 ആയി വർധിച്ചു. 78 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. സലാല എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 36.8 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 2,842 ഫ്ലൈറ്റുകളിൽ 3,90,355 ആളുകളാണ് യാത്ര ചെയ്തത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഫ്ലൈറ്റുകളുടെ എണ്ണത്തിൽ 30.9 ശതമാനത്തിന്റെ ഉയർച്ചയാണ് കാണിക്കുന്നത്. സുഹാർ എയർപോർട്ട് വഴി 86 വിമാനങ്ങളിലായി 5,669 പേരും ദുകം എയർപോർട്ട് വഴി 204 ഫ്ലൈറ്റുകളിലായി 21,610 പേരും യാത്ര ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.