സുഹാർ: ടീം സഹം ചലഞ്ചേഴ്സ് ഏഴാമത് ക്രിക്കറ്റ് ടൂർണമെന്റ് സഹമിലെ ചലഞ്ചേഴ്സ് ഗ്രൗണ്ടിലും ഫലജിലെ മൂന്നു മൈതാനങ്ങളിലുമായി വെള്ളിയാഴ്ച നടക്കും.
ഒമാന്റെ വിവിധ പ്രദേശങ്ങളിലുള്ള മികച്ച ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ പതിനെട്ടോളം ടീമുകൾ മാറ്റുരക്കും. ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നവർക്ക് കാഷ് പ്രൈസും ട്രോഫിയുമാണ് നൽകുന്നത്. കൂടാതെ ഏറ്റവും നല്ല കളിക്കാരൻ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, മാൻ ഓഫ് ദ സീരീസ്, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, ഫെയർപ്ലേ അവാർഡ് എന്നിവയിലും ട്രോഫികൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.