ഒമാനിൽ 803 പേർക്ക് ജയിൽ മോചനം

മസ്കത്ത്: ഫാക് കുർബ പദ്ധതിയിലൂടെ 135 തടവുകാരെകൂടി ജയിലിൽനിന്ന് മോചിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ ഈ വർഷം റമദാനിൽ പദ്ധിതിയിലൂടെ ഉറ്റവരുടെ സ്നേഹത്തണലിലലിഞ്ഞവരുടെ എണ്ണം 803 ആയി. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. പദ്ധതിയുടെ പത്താം പതിപ്പായിരുന്നു ഈ വർഷം നടക്കുന്നത്.

ഒമാന്‍ ലോയേഴ്‌സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിന്‍റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും പിന്നീട് വ്യാപക പിന്തുണ ലഭിക്കുകയുമായിരുന്നു. ഇന്ന് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. 

Tags:    
News Summary - 803 people released from prison in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.