ബുറൈമി: ഒമാൻ കൃഷിക്കൂട്ടം ബുറൈമി പാർക്കിൽ വിത്ത് വിതരണവും കൃഷിയറിവുകൾ പങ്കുവെക്കലും നടത്തി. അഡ്മിൻ നിഷാദ് വിത്ത് പാക്കറ്റ് ഗ്രൂപ് മെമ്പർ സമീറിന് നൽകി വിത്ത് വിതരണോദ്ഘാടനം ചെയ്തു. ചടങ്ങിൽ ബുറൈമി അഡ്മിൻസ് ഷിമ, ശ്രീജിത്ത്, ധന്യ എന്നിവരും മറ്റു അംഗങ്ങളും പങ്കെടുത്തു.
സുഹാർ പാർക്കിൽ നടന്ന വിത്ത് വിതരണ ചടങ്ങിൽ 'മാതൃക കർഷക 2023' ആതിര ശ്രീജിത്തിന് വിത്ത് പാക്കറ്റ് അഡ്മിന്മാരായ ഹാഷിഫ്, ബിജു പോൾ, റെജി വിശ്വനാഥ്, അസീസ് ഹാഷിം എന്നിവർ ചേർന്ന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
വിത്ത് വിതരണത്തിന് ശേഷം മണ്ണൊരുക്കൽ, വിത്തിടൽ രീതികൾ, കൃഷിക്കുപയോഗിക്കുന്ന ജൈവ വളങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. സുഹാർ, ബുറൈമി മേഖലകളിൽ കൃഷി ചെയ്യാനും ഒമാൻ കൃഷിക്കൂട്ടം ഗ്രൂപ്പിൽ അംഗങ്ങളാവാനും 9249 8428, ബുറൈമി 95381372 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.