മ​സ്ക​ത്ത്​: നാ​ഷ​ന​ൽ സ​ബ്​​സി​ഡി സി​സ്റ്റ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 83,000 കു​ടും​ബ​ങ്ങ​ൾ വൈ​ദ്യു​തി​യു​​ടെ സ​ബ്​​സി​ഡി പ്ര​യോ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന്​ പ​ബ്ലി​ക് സ​ർ​വി​സ​സ് റെ​ഗു​ലേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് ഡോ. ​മ​ൻ​സൂ​ർ താ​ലി​ബ് അ​ലി അ​ൽ ഹി​നാ​യി പ​റ​ഞ്ഞു. ഒ​മാ​ൻ ടി.​വി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​വ​രി​ക്കാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും വൈ​ദ്യു​തി വി​ത​ര​ണ മേ​ഖ​ല​യി​ൽ മ​ത്സ​രം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്​ വൈ​ദ്യു​തി താ​രി​ഫ് പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി‍െൻറ ല​ക്ഷ്യ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദ്യു​തി വി​ത​ര​ണം 2005ൽ 10,000 ​കി​ലോ​വാ​ട്ട്​ ആ​യി​രു​ന്ന​ത് 2021ൽ 30,000 ​കി​ലോ​വാ​ട്ട്​ ആ​യി വ​ർ​ധി​ച്ചു. വ​രി​ക്കാ​രു​ടെ എ​ണ്ണ​വും 6,00,000ൽ​നി​ന്ന് 1.2 മി​ല്യ​ൺ ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് കാ​ർ​ഷി​ക രം​ഗം, അ​തി‍െൻറ താ​രി​ഫു​ക​ൾ പു​ന​ര​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്നും ഹി​നാ​യി പ​റ​ഞ്ഞു. വൈ​ദ്യു​തി ക​മ്പ​നി​ക​ളു​ടെ ല​യ​നം സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഗു​ണ​ക​ര​മാ​കു​മെ​ന്ന്​ ക​രു​തു​ന്നു. ക​ഴി​ഞ്ഞ 14വ​ർ​ഷ​ത്തി​നി​ടെ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ത്തി‍െൻറ മൂ​ല്യം മൂ​ന്നു​ ശ​ത​കോ​ടി റി​യാ​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​വ​ശ്യാ​നു​സ​രം വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കാ​ൻ ആ​സൂ​ത്ര​ണം ചെ​യു​ന്ന​തി​ന്​ സ്മാ​ർ​ട്ട്​ മീ​റ്റ​റു​ക​ൾ സ​ഹാ​യി​ക്കും.

വൈ​ദ്യു​തി സം​ഭ​ര​ണ​ത്തി‍െൻറ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി മി​ഡി​ൽ ഈ​സ്റ്റി​ലെ ആ​ദ്യ​ത്തെ ഇ​ല​ക്‌​ട്രി​സി​റ്റി സ്പോ​ട്ട് മാ​ർ​ക്ക​റ്റ് ഒ​മാ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു. ലൈ​സ​ന്‍സു​ള്ള വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന ക​മ്പ​നി​ക​ള്‍ക്ക് ത​ങ്ങ​ളു​ടെ അ​ധി​ക വൈ​ദ്യു​തി മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​ക്ക്​ വി​ല്‍ക്കാ​ന്‍ സാ​ധി​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പാ​ണ്​ ഈ ​​വ​​ർ​​ഷ​​ത്തെ വൈ​​ദ്യു​​തി നി​​ര​​ക്ക്​ 2021 ഡി​​സം​​ബ​​റി​​ലെ നി​​ര​​ക്കി​​ന് ര​​ണ്ടു ബൈ​​സ​​യി​​ൽ കൂ​​ടാ​​ത്ത നി​​ല​​യി​​ൽ അ​ധി​കൃ​ർ നി​​ശ്ച​​യി​​ച്ച​ത്. വൈ​​ദ്യു​​തി താ​​രി​​ഫ് വി​​ഭാ​​ഗ​​ത്തെ ര​​ണ്ടു ത​​ര​​മാ​​ക്കു​​ക​​യും ചെ​​യ്തു. ര​​ണ്ടോ അ​​തി​​ൽ കു​​റ​​വോ അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​ള്ള​​താ​​ണ് ഒ​​രു വി​​ഭാ​​ഗം. ഇ​​വ​​രെ മൂ​​ന്നു വി​​ഭാ​​ഗ​​മാ​​ക്കി തി​​രി​​ച്ചു. പൂ​​ജ്യം മു​​ത​​ൽ 4,000 വ​​രെ കി​​ലോ വാ​​ട്ട് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക് 14 ബൈ​​സ​​യാ​​ണ് നി​​ര​​ക്ക്. 4001 മു​​ത​​ൽ 6000 കി​​ലോ വാ​​ട്ട് വ​​രെ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക് 17 ബൈ​​സ​​യും 6000 കി​​ലോ വാ​​ട്ടി​​ന് മു​​ക​​ളി​​ൽ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക് 30 ബൈ​​സ​​യു​​മാ​​ണ് നി​​ര​​ക്ക്. ര​​ണ്ടി​​ൽ കൂ​​ടു​​ത​​ൽ വൈ​​ദ്യു​​തി അ​​ക്കൗ​​ണ്ട് ഉ​​ള്ള​​വ​​രെ മൂ​​ന്നു വി​​ഭാ​​ഗ​​മാ​​യി തി​​രി​​ച്ചി​ട്ടു​ണ്ട്. പു​ജ്യം മു​ത​ൽ 4000 കി​ലോ വാ​ട്ട് വ​രെ 20 ബൈ​സ​യും 4001 മു​ത​ൽ 6000 വ​രെ 25 ബൈ​സ​യും 6000 കി​ലോ​വാ​ട്ടി​ന് മു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് 30 ബൈ​സ​യു​മാ​ണ് നി​ര​ക്ക്. താ​മ​സ​ക്കാ​രു​ടെ വൈ​ദ്യു​തി നി​ര​ക്കു​ക​ൾ 2022 ജ​നു​വ​രി ഒ​ന്നി‍െൻറ നി​ര​ക്ക് അ​നു​സ​രി​ച്ചാ​ണ് ക​ണ​ക്കാ​ക്കു​ക. 

Tags:    
News Summary - 83,000 households benefit from electricity subsidy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.