വൈദ്യുതി സബ്സിഡി പ്രയോജനപ്പെടുത്തുന്നത് 83,000 കുടുംബങ്ങൾ
text_fieldsമസ്കത്ത്: നാഷനൽ സബ്സിഡി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത 83,000 കുടുംബങ്ങൾ വൈദ്യുതിയുടെ സബ്സിഡി പ്രയോനപ്പെടുത്തുന്നുണ്ടെന്ന് പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഡോ. മൻസൂർ താലിബ് അലി അൽ ഹിനായി പറഞ്ഞു. ഒമാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരിക്കാർക്കുള്ള സേവനങ്ങൾ വികസിപ്പിക്കുകയും വൈദ്യുതി വിതരണ മേഖലയിൽ മത്സരം സാധ്യമാക്കുകയും ചെയ്യുകയാണ് വൈദ്യുതി താരിഫ് പുനഃക്രമീകരിക്കുന്നതിെൻറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി വിതരണം 2005ൽ 10,000 കിലോവാട്ട് ആയിരുന്നത് 2021ൽ 30,000 കിലോവാട്ട് ആയി വർധിച്ചു. വരിക്കാരുടെ എണ്ണവും 6,00,000ൽനിന്ന് 1.2 മില്യൺ ആയി ഉയർന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിലൊന്നാണ് കാർഷിക രംഗം, അതിെൻറ താരിഫുകൾ പുനരവലോകനം ചെയ്യുന്നതിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ഹിനായി പറഞ്ഞു. വൈദ്യുതി കമ്പനികളുടെ ലയനം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഗുണകരമാകുമെന്ന് കരുതുന്നു. കഴിഞ്ഞ 14വർഷത്തിനിടെ മേഖലയിലെ നിക്ഷേപത്തിെൻറ മൂല്യം മൂന്നു ശതകോടി റിയാലാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യാനുസരം വൈദ്യുതി ഉപയോഗിക്കാൻ ആസൂത്രണം ചെയുന്നതിന് സ്മാർട്ട് മീറ്ററുകൾ സഹായിക്കും.
വൈദ്യുതി സംഭരണത്തിെൻറ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഇലക്ട്രിസിറ്റി സ്പോട്ട് മാർക്കറ്റ് ഒമാൻ കഴിഞ്ഞയാഴ്ച ഔദ്യോഗികമായി ആരംഭിച്ചു. ലൈസന്‍സുള്ള വൈദ്യുതി ഉൽപാദന കമ്പനികള്‍ക്ക് തങ്ങളുടെ അധിക വൈദ്യുതി മത്സരാധിഷ്ഠിത വിലക്ക് വില്ക്കാന് സാധിക്കുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്കു മുമ്പാണ് ഈ വർഷത്തെ വൈദ്യുതി നിരക്ക് 2021 ഡിസംബറിലെ നിരക്കിന് രണ്ടു ബൈസയിൽ കൂടാത്ത നിലയിൽ അധികൃർ നിശ്ചയിച്ചത്. വൈദ്യുതി താരിഫ് വിഭാഗത്തെ രണ്ടു തരമാക്കുകയും ചെയ്തു. രണ്ടോ അതിൽ കുറവോ അക്കൗണ്ടുകൾ ഉള്ളതാണ് ഒരു വിഭാഗം. ഇവരെ മൂന്നു വിഭാഗമാക്കി തിരിച്ചു. പൂജ്യം മുതൽ 4,000 വരെ കിലോ വാട്ട് ഉപയോഗിക്കുന്നവർക്ക് 14 ബൈസയാണ് നിരക്ക്. 4001 മുതൽ 6000 കിലോ വാട്ട് വരെ ഉപയോഗിക്കുന്നവർക്ക് 17 ബൈസയും 6000 കിലോ വാട്ടിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 30 ബൈസയുമാണ് നിരക്ക്. രണ്ടിൽ കൂടുതൽ വൈദ്യുതി അക്കൗണ്ട് ഉള്ളവരെ മൂന്നു വിഭാഗമായി തിരിച്ചിട്ടുണ്ട്. പുജ്യം മുതൽ 4000 കിലോ വാട്ട് വരെ 20 ബൈസയും 4001 മുതൽ 6000 വരെ 25 ബൈസയും 6000 കിലോവാട്ടിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 30 ബൈസയുമാണ് നിരക്ക്. താമസക്കാരുടെ വൈദ്യുതി നിരക്കുകൾ 2022 ജനുവരി ഒന്നിെൻറ നിരക്ക് അനുസരിച്ചാണ് കണക്കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.