മസ്കത്ത്: ഇടക്കാല ധനവിനിമയ പദ്ധതിക്ക് സുൽത്താൻ ഹൈതം ബിൻ താരീഖ് അനുമതി നൽകി. രാജ്യത്തിെൻറ ധനസ്രോതസ്സുകൾ കാര്യക്ഷമമായ രീതിയിൽ വിനിയോഗിക്കുകയും ധനകമ്മി മറികടക്കുകയും ചെയ്യുന്നതിെൻറ ഭാഗമായി സർക്കാർ രൂപം നൽകിയ പദ്ധതിക്കാണ് സുൽത്താൻ അനുമതി നൽകിയത്.
വിവിധ ഗവർണറേറ്റുകളിലായി 371 ദശലക്ഷം റിയാലിെൻറ വികസന പദ്ധതികൾക്ക് സുൽത്താൻ അനുമതി നൽകിയിട്ടുണ്ട്. കടം കുറച്ചും സർക്കാർ ചെലവഴിക്കലുകളുടെ കാര്യക്ഷമത ഉയർത്തിയും എണ്ണയിതര വരുമാനം ഉയർത്തിയുമെല്ലാം രാജ്യത്തിെൻറ ധനകാര്യ സുസ്ഥിരത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.