റെ​ഡി​മെ​യ്​​ഡ്​ വ​സ്​​ത്ര​ക്ക​ട​യി​ൽ​നി​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

വസ്ത്രക്കടയുടെ മറവിൽ പുകയില ഉൽപന്നങ്ങൾ വിറ്റ വിദേശിക്ക് ആയിരം റിയാൽ പിഴ

മസ്കത്ത്: റെഡിമെയ്ഡ് വസ്ത്രക്കടയുടെ മറവിൽ പുകയില ഉൽപന്നങ്ങൾ വിറ്റ വിദേശിക്ക് ആയിരം റിയാൽ പിഴ. തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിൽ ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് നിരോധിച്ച പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയത്.

റെഡിമെയ്ഡ് വസ്ത്രക്കടയുടെ പിന്നിലെ ചെറിയൊരു മുറിയിൽ ഇയാൾ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.

പുകക്കാൻ കഴിയാത്ത, ചവക്കുന്ന ഇനത്തിൽപ്പെട്ട ഏത് പുകയില ഉൽപന്നങ്ങളും വിൽക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇവിടെനിന്ന് പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ നശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

ചവക്കുന്ന ഇനത്തിൽപെട്ട പുകയിലയില്‍ കാത്സ്യം ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ ആരോഗ്യത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന ഒരു ഉൽപന്നങ്ങളുടെയും വിൽപന രാജ്യത്ത് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - A foreigner who sold tobacco products under the guise of a clothing store was fined a thousand riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.