ഒ​മാ​ൻ വി​ഷ​ൻ 2040 ഇം​പ്ലി​മെ​ന്റേ​ഷ​ൻ ഫോ​ളോ അ​പ് യൂ​നി​റ്റ് അ​ധി​കൃ​ത​ർ മ​സ്‌​ക​ത്തി​ൽ

ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

ഗ​വ​ർ​ണ​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​സ്ക​ത്ത്​: ഒ​മാ​ൻ വി​ഷ​ൻ 2040 ഇം​പ്ലി​മെ​ന്റേ​ഷ​ൻ ഫോ​ളോ​അ​പ് യൂ​നി​റ്റ് അ​ധി​കൃ​ത​ർ ഗ​വ​ർ​ണ​ർ​മാ​രു​മാ​യി മ​സ്‌​ക​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി .

യൂ​നി​റ്റ് അ​തി​ന്‍റെ ചു​മ​ത​ല​ക​ളു​ടെ പ്ര​ധാ​ന വ​ശ​ങ്ങ​ൾ വി​വ​രി​ക്കു​ക​യും ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഗ​വ​ർ​ണ​ർ ഓ​ഫി​സു​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ​യും സു​സ്ഥി​ര ന​ഗ​ര​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​നു​ള്ള പ്ര​ധാ​ന സൂ​ച​ക​മാ​യി വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധ​ന്യ​ത്തെ​ക്കു​റി​ച്ചും സൂ​ചി​പ്പി​ച്ചു.

ഒ​മാ​ൻ വി​ഷ​ൻ 2040 ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ ഫോ​ളോ​അ​പ് യൂ​നി​റ്റ് ചെ​യ​ർ​മാ​ൻ ഡോ.​ഖാ​മി​സ് ബി​ൻ സെ​യ്ഫ് അ​ൽ ജാ​ബ്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. വി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ യൂ​നി​റ്റ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ ഓ​രോ സ​ർ​ക്കാ​ർ വ​കു​പ്പി​ന്റെ​യും പ​ങ്ക് വി​ശ​ദീ​ക​രി​ക്കു​ന്ന വി​ഷ്വ​ൽ അ​വ​ത​ര​ണ​ങ്ങ​ളും യോ​ഗ​ത്തി​ൽ ന​ട​ന്നു.

ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ക, സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ക, സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്നി​വ​യും യോ​ഗം ച​ർ​ച്ച ചെ​യ്തു. 

Tags:    
News Summary - A meeting was held with the governors.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.