മസ്കത്ത്: സുഹാർ വിലായത്തിൽ അമിതവണ്ണമുള്ളവർക്കും കുട്ടികൾക്കും ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി വരുന്നു. സ്പെഷലിസ്റ്റ് ആശുപത്രി നിർമിക്കുന്നതിനായുള്ള ധാരണപത്രത്തിൽ ഒമാൻ ഇൻവെസ്റ്റ്മെൻറ് എസ്റ്റാബ്ലിഷ്മെൻറ്, ഒമാൻ ഡെവലപ്മെൻറ് ബാങ്ക്, അഹ്ലി ബാങ്ക്, ദാവൂദ് കോൺട്രാക്ടിങ് കമ്പനി എന്നീ സ്ഥാപനങ്ങൾ ഒപ്പിട്ടു. ഇത്തരത്തിലുള്ള ആശുപത്രി സുഹാറിൽ ആദ്യമായാണ് വരുന്നത്. 60 കിടക്കകളുള്ള ഇത് 2022ൽ പ്രവർത്തനമാരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
അമാൻ ഹെൽത്ത് കെയർ കമ്പനിക്കാണ് ആശുപത്രിയുടെ നടത്തിപ്പുചുമതല. അമാൻ ഹെൽത്ത് കെയർ കമ്പനി മസ്കത്തിൽ സമാന രീതിയിലുള്ള 70 കിടക്കകളോടെയുള്ള ആശുപത്രി നിർമിക്കുന്നുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും കുടുംബ സൗഹൃദപരമായ അന്തരീക്ഷത്തിൽ ചികിത്സ ലഭ്യമാക്കുകയാണ് ഇൗ ആശുപത്രികളുടെ ലക്ഷ്യം. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രികളിൽ വിദഗ്ധരായ ആരോഗ്യപ്രവർത്തകരെയാകും നിയമിക്കുകയെന്ന് അമൻ ഹെൽത്ത്കെയർ കമ്പനി ഡയറക്ടർ ബോർഡ് അംഗവും ഒമാൻ ഇൻവെസ്റ്റ്മെൻറ് കമ്പനി സി.ഇ.ഒയുമായ ഖലത്ത് ബിൻ ഗുലൂം അൽ ബലൂഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.